Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
ഈ ഒരു പ്രശ്നത്തിന്റെ പേരിൽ മുഖവും വീർപ്പിച്ച് ഇരിക്കേണ്ട..നീ പറ...എന്ത് ഗിഫ്റ്റാ നിനക്ക് വേണ്ടത്...എന്ത് വേണമെങ്കിലും പറഞ്ഞോ..എത്ര expensive ആയതാണെങ്കിലും നിന്റെ രാവൺ വാങ്ങി തന്നിരിക്കും...
അയ്യേ...എന്റെ b'day gift ഞാൻ പറഞ്ഞിട്ടാണോ നീ എനിക്ക് വാങ്ങിച്ചു തരുന്നത്... അതൊക്കെ ഞാൻ പ്രതീക്ഷിക്കാതെ വാങ്ങി തരണ്ടേ മിസ്റ്റർ ഹേമന്ത് രാവൺ....
നീ expect ചെയ്യാത്ത ഗിഫ്റ്റൊക്കെ ഞാൻ സമയം കിട്ടുമ്പോഴൊക്കെ തന്നോളം...ആദ്യം നിനക്ക് വേണ്ട ഗിഫ്റ്റ് ഏതാണെന്ന് പറയെടീ....
അത് കേട്ടതും ത്രേയ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പതിയെ അവളുടെ ആഗ്രഹം പറയാൻ തുടങ്ങി...
രാവൺ.....!!!!
അവളൽപം കൊഞ്ചലോടെ അവനെയങ്ങനെ വിളിച്ചതും അവനത് അതേ ടോണിൽ തന്നെ മൂളി കേട്ടു...
എനിക്കേ.............
എനിക്കൊരു പാദസരം വാങ്ങി തര്വോ രാവൺ...
ഒരുപാട് തിളക്കമുള്ള...നിറയെ കല്ലുകൾ പതിപ്പിച്ച, നടക്കുമ്പോൾ കിലുങ്ങി ചിരിയ്ക്കുന്ന ഒരു പാദസരം...
ത്രേയ അങ്ങനെ പറഞ്ഞതും രാവൺ തല തിരിച്ച് അവൾക് നേരെ നോട്ടം പായിച്ചു കിടന്നു...
ഇതെന്താ ഒരു പാദസരം.....അതും കല്ല്
പതിപ്പിച്ചത്....
രാവയിന്റെ ആ പറച്ചിലിൽ ഒരു ചിരി കലർന്നിരുന്നു....വെറുതെ.. ഒരാഗ്രഹം...
അവളതും പറഞ്ഞ് വെള്ളത്തിൽ ഓളങ്ങൾ തീർത്തുകൊണ്ടിരുന്ന പാദസരങ്ങൾ അണിഞ്ഞിട്ടില്ലാത്ത കാൽപ്പാദങ്ങളിലേക്ക് നോക്കി...ഓക്കെ..ശരി...എന്റെ ത്രേയക്കുട്ടി ഒരുപാട് ആഗ്രഹിച്ചു പറഞ്ഞ കാര്യമല്ലേ...അതങ്ങ് നടത്തിയേക്കാം....
രാവണതും പറഞ്ഞ് ഒന്ന് പുഞ്ചിരിച്ചു....thank you....രാവണിന് മറുപടിയും നല്കി ത്രേയ അവന്റെ മുഖത്ത് കൈ ചേർത്ത ശേഷം ആ കൈ ചുണ്ടിൽ വച്ച് മുത്തി പുഞ്ചിരിയോടെ ഇരുന്നു...
____________________________________
രാവൺ..എന്തായിത് സമയം വൈകുന്നു...
തള കാലിൽ അണിയിച്ചു കൊടുക്ക്....!!!
പ്രിയയുടെ സ്വരമാണ് ആ പഴയ ഓർമ്മകളിൽ നിന്നും രാവണിനെ ഉണർത്തിയത്..സ്വപ്നത്തിൽ
💬 Comments
View all comments