0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
അഗ്നി അച്ചൂന്റെ കൈയ്യിൽ നിന്നും ആ ഡ്രസ് വാങ്ങി രാവണിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു... രാവൺ.. മുഹൂർത്തം അടുക്കാറായി....വേഗം ഇതിടാൻ നോക്ക് രാവൺ... പ്ലീസ്.... അഗ്നിയുടെ വാക്ക് കേട്ട് രാവൺ ആ ഡ്രസ് വാങ്ങി ധരിക്കാൻ തുടങ്ങി.. ത്രിമൂർത്തികളുടെ സഹായത്തോടെ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ രാവൺ ഒരു കല്യാണച്ചെക്കനായി മാറി... ആഹാ... അടിപൊളി ഇനി ഒരു ചിരി കൂടിയായാൽ perfect... രാവണിനെ മുന്നിലേക്ക് നിർത്തി അച്ചുവങ്ങനെ പറഞ്ഞതും രാവണിന്റെ മുഖം വീണ്ടും ദേഷ്യം കൊണ്ട് ചുവന്നു.... ഹോ..ന്റമ്മേ ഞാനൊന്നും പറഞ്ഞൂല്ലാ...നീയൊന്നും കേട്ടിട്ടുമില്ല പോരേ.... അച്ചു അങ്ങനെ പറഞ്ഞതും രാവൺ അവനെ തറപ്പിച്ചൊന്ന് നോക്കി റൂമിൽ നിന്നും പുറത്തേക്ക് നടക്കാൻ തുടങ്ങി... പിന്നെ അവിടെ നിന്ന് വെറുതെ സമയം കളയാതെ ത്രിമൂർത്തികളും റൂം വിട്ടിറങ്ങി.... _________________________
ഈ സമയം ത്രേയുടെ റൂമിൽ തകൃതിയായ ഒരുക്കങ്ങൾ നടക്ക്വായിരുന്നു.... കൺമണീടെ സഹായത്തോടെ ത്രേയ അതിസുന്ദരിയായി ഒരുങ്ങി കഴിഞ്ഞിരുന്നു... മെറൂൺ കളർ മംഗല്യ പട്ടിൽ ത്രേയയെ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു.... traditional ornaments ഉം തലയിൽ ചൂടിയിരുന്ന അരളിപ്പൂവും,മുല്ലപ്പൂവും,തുളസിക്കതിരും ചേർത്ത് കെട്ടിയ മാലയും അവളുടെ ഭംഗി കൂട്ടി.... ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞ് കൺമണിയ്ക്കും, നിമ്മിയ്ക്കും ഒപ്പം നിന്ന് സെൽഫി എടുക്ക്വായിരുന്നു ത്രേയ... കഴിഞ്ഞില്ലേ ഇതുവരെ...?? റൂമിലേക്ക് കയറി വന്ന ഊർമ്മിളേടെ ചോദ്യം കേട്ട് മൂവരും ഒരുപോലെ ഞെട്ടി അവരുടെ മുഖത്തേക്ക് നോക്കി.... ഒരുങ്ങി കഴിഞ്ഞെങ്കിൽ ഒന്ന് പെട്ടെന്ന് താഴേക്ക് വരാൻ നോക്ക്... വെറുതെ സമയം കളയാൻ... ഊർമ്മിളയുടെ പരുഷമായ വർത്തമാനം കേട്ട് ത്രേയയും കൺമണിയും നിമ്മിയും കൂടി താഴേക്ക് നടക്കാൻ

💬 Comments

View all comments