0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
തിരുമേനി എടുത്ത് നല്കിയ തുളസിക്കതിർ മാല ഇരുവരും പരസ്പരം കഴുത്തിൽ അണിയിച്ചു...അത് കഴിഞ്ഞതും പ്രഭ എടുത്ത് നല്കിയ താമരമൊട്ട് മാല കൂടി പരസ്പരം അണിഞ്ഞു നിന്നു...വൈദേഹി പകർന്നു കൊടുത്ത പാരമ്പര്യ സ്വത്തായ നാഗപടത്താലി കൂടി രാവൺ ത്രേയയെ അണിയിച്ചതും ചുറ്റും മന്ത്രോച്ചാരണങ്ങൾ ഉയർന്നു കേട്ടു.... അഗ്നിയിലേക്ക് നെയ്യ് പകരുന്ന ഗന്ധം ചുറ്റിലും വീശിയടിച്ചതും തിരുമേനി ഒരു സിന്ദൂരച്ചെപ്പ് രാവണിന് നേരെ നീട്ടി പിടിച്ചു.... നാണയത്തിൽ പകർന്നെടുത്ത സിന്ദൂരം രാവൺ അവന്റെ കൈയ്യിൽ ഏറ്റുവാങ്ങി ത്രേയയുടെ സീമന്ദ രേഖയെ നീട്ടി ചുവപ്പിച്ചതും  ചുറ്റിലും നിന്ന എല്ലാവരും ചേർന്ന് അരിയും,പൂവും അവരിലേക്ക് വർഷിച്ചു..... രാവണിന്റെ വിരലുകൾ നെറ്റിയിലേക്ക് പതിഞ്ഞതും ത്രേയയുടെ കണ്ണുകൾ പ്രാർത്ഥനയോടെ കൂമ്പിയടഞ്ഞു.... ആ രംഗങ്ങളെല്ലാം കണ്ട് ദേഷ്യം ഉള്ളിലടക്കി നിൽക്ക്വായിരുന്നു വേദ്യ....ആ ദേഷ്യം മുഴുവൻ കൈയ്യിൽ കരുതിയ പൂക്കളിൽ തീർത്ത് അവളാ ദേഷ്യത്തെ ശമിപ്പിച്ചു... തന്റെ ഗൂഢലക്ഷ്യങ്ങൾക്ക് ഫലം കണ്ട സന്തോഷത്തിൽ നിൽക്ക്വായിരുന്നു വൈദി...അയാളുടെ മുഖത്തെ പുഞ്ചിരി അടുത്ത് നിന്ന പ്രഭയിലും,ഊർമ്മിളയിലും പ്രതിഫലിച്ചിരുന്നു....
പക്ഷേ ബാക്കിയുള്ള എല്ലാവരും ആ ചടങ്ങുകളെ പുഞ്ചിരിയോടെ നോക്കി കാണുകയായിരുന്നു..... സീമന്ദരേഖയിൽ സിന്ദൂരം അണിയിച്ചു കഴിഞ്ഞതും തിരുമേനി എടുത്ത് നല്കിയ അരിയും മഞ്ഞളും ഒരുകൈയ്യാലെ രാവണവളുടെ തലമുടിയിലേക്ക് ചേർത്ത് വച്ചു...ശേഷം സിന്ദൂരച്ചുവപ്പിന്റെ ഒരു പൊട്ട് രാവണവളുടെ താലിയിലേക്കും തൊട്ടു വച്ചു.... അവനെടുത്ത് നല്കിയ മംഗല്യപ്പുടവ ഏറ്റുവാങ്ങുമ്പോ അവളുടെ മിഴികൾ ഈറനണിഞ്ഞിരുന്നു... രാവണിന്റെ കരങ്ങളിലേക്ക് ത്രേയയുടെ കരം ചേർത്ത് വച്ച് പ്രഭ മണ്ഡപം വിട്ട് മാറിയതും രാവണിന്റെ കൈപ്പിടിയ്ക്കുള്ളിൽ അവളുടെ കരം ഭദ്രമായിരുന്നു....ആ കാഴ്ച കണ്ട് സംതൃപ്തിയടഞ്ഞ് നിൽക്ക്വായിരുന്നു ത്രിമൂർത്തികൾ..... അഗ്നിയെ ഏഴു തവണ

💬 Comments

View all comments