0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
നിന്നും എഴുന്നേറ്റു.... അവനെഴുന്നേറ്റ് കഴിഞ്ഞതും അവനെ കളിയാക്കാൻ പാകത്തിന് ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയൊക്കെ നിറച്ചു കൊണ്ട് ത്രേയയും ബെഡിൽ നിന്നും എഴുന്നേറ്റു.... അപ്പോ ആ പഴയ രാവണിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല ല്ലേ.... ഞാൻ കരുതി ഈ മസിലും വീർപ്പിച്ച് നടന്നപ്പോ ആളാകെ മാറിയിട്ടുണ്ടാവുംന്ന്... ചെറിയൊരു വീഴ്ച മതി മനസ് കൈയ്യീന്ന് പോവാൻ.... ത്രേയ അതും പറഞ്ഞ് രാവണിനെ കളിയാക്കിയതും അതുവരെയും അവൾക് നോട്ടം നല്കാതെ നിന്ന രാവൺ extreme കലിപ്പിൽ അവളെ ദഹിപ്പിച്ചൊന്ന് നോക്കി ദേഷ്യത്തിൽ റീഡിംഗ് റൂമിലേക്ക് നടന്നു....രാവണിന്റെ റൂമിന്റെ ഒരൊഴിഞ്ഞ space ൽ ആയിരുന്നു റീഡിംഗ് റൂം... അകത്തേക്ക് കയറി ഡോറ് വലിച്ചടച്ചതും ത്രേയ ഇരുചെവികളും മുറുകെ പൊത്തി കണ്ണടച്ചു നിന്നു.... എന്റമ്മോ ഇതെന്ത് ദേഷ്യമാണോ എന്തോ... ഈ അസുരനെ ഞാനെങ്ങനെയാ ഇനി ഒരു മനുഷ്യനാക്കി എടുക്കുന്നേ... ത്രേയം ഒന്ന് ആത്മഗതിച്ചു കൊണ്ട് ബെഡിലെ ഷീറ്റ് വീണ്ടും കുടഞ്ഞ് വിരിയ്ക്കാൻ തുടങ്ങി.... എല്ലാം കഴിഞ്ഞതും ബെഡിലിരുന്ന് അവളാ റൂം ആകെത്തുക ഒന്ന് വീക്ഷിച്ചു...ഒരടുക്കും ചിട്ടയുമില്ലാതെ ആകെ അലങ്കോലമായിരുന്നു....
ഒരു ശുദ്ധികലശത്തിന്റെ ആവശ്യമുണ്ട്...സാരല്യ... ഇന്നത്തേക്ക് ഈ ലങ്ക ഇങ്ങനെ തന്നെ കിടക്കട്ടേ...നാളെ ഞാനിവിടം ഒരു പൂങ്കാവനം ആക്കിക്കോളാം....അത് കഴിഞ്ഞ് ഈ ത്രേയേടെ അടുത്ത ലക്ഷ്യം ഈ ലങ്കയിലെ രാവണനാ.... ത്രേയ അതും മനസ്സിലോർത്തു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു... _________________________ ഈ സമയം കിച്ചണിനരികെയിരുന്ന ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ്സ് എടുക്കാൻ വന്നതായിരുന്നു ശന്തനു... ഫ്രിഡ്ജ് തുറന്ന് ഫ്രീസറിൽ നിന്നും അതെടുക്കുന്ന ശബ്ദം കേട്ടതും കിച്ചണിലെ ജോലി ഒതുക്കി നിന്ന കൺമണി അവനടുത്തേക്ക് വന്നു... ഇതെന്താ

💬 Comments

View all comments