Chapter Title : ?രാവണത്രേയ? [ മിഖായേൽ]
തന്നെ അവന്റെ ഇന്ദ്രാവതിയും ജന്മമെടുത്തിരിയ്ക്കും...
അത്...അതിന്ന് സംഭവിക്കും....!!
ഇന്ന്...ഇന്നെങ്ങനെ...??
ഇന്ദ്രാവതി ജന്മമെടുത്തതും ഇതുപോലെ ഒരു അമാവാസി ദിനമായിരുന്നു.... കൃത്യമായി പറഞ്ഞാൽ കൃഷ്ണ പക്ഷത്തിൽ....ആ സമയം നിങ്ങളുടെ കുടുംബത്തിൽ അവൾ... ഇന്ദ്രാവതി വീണ്ടും ജന്മമെടുക്കും.....അതുറപ്പാണ്....
മുൻ ജന്മത്തിൽ ഒന്നായി തീരാൻ കഴിയാതെ പോയ അവർ ഈ ജന്മം ഒന്നായി തീരും...അതിനും സംശയമില്ല....
അത്..അതിൽ എന്തെങ്കിലും ദോഷം...
ദോഷ ഫലങ്ങൾ ഒന്നും തന്നെയില്ല...പകരം ഗുണഫലങ്ങളേ ഉണ്ടാകു...മുൻജന്മത്തിൽ ഗുപ്തനും ഇന്ദ്രാവതിയും തമ്മിൽ അഗാധമായി പ്രണയിച്ചിരുന്നു.....ആ ജന്മം അവർക്ക് ഒന്നാകാൻ കഴിഞ്ഞില്ല.... പക്ഷേ അത് ഈ ജന്മം സാധ്യമാകും.... അതിൽ ഇന്ദ്രാവതി സംതൃപ്തയായി മാറും...ആ സംതൃപ്തിയിൽ പൂവള്ളി മനയും സ്വത്ത് സമ്പാദ്യവും ഗുപ്തന്റെ പുനർജന്മം ഏറ്റ ആ കുട്ടിയിൽ നിക്ഷിപ്തമാകും....
അത്...അത്..ഹേമന്ത്...ഹേമന്തല്ലേ....
ആവാം... ഞാൻ പറഞ്ഞല്ലോ...!!
ഇന്ന് ഊർമ്മിളയും,ചിത്രതാരയും ഡെലിവറി കാത്ത് കിടക്ക്വാ... ഒരുപക്ഷേ സമയം തെറ്റിച്ചു കൊണ്ട് ചിത്രധാര ആ പെൺകുഞ്ഞിന് ജന്മം നല്കിയാൽ....ജീ....അതിന് സാധ്യതയുണ്ടോ....
അതെനിക്ക് ഇപ്പോ പറയാൻ കഴിയില്ല...!!!
ഇന്ന് ജനിക്കുന്ന ഒരു പെൺകുഞ്ഞിൽ ഇന്ദ്രാവതി ജന്മമെടുക്കും....അവളിലൂടെ ഇന്ദ്രാവതിയും വളരും....സമയം ആകുമ്പോ അവളും ഗുപ്തനും ഒന്നിയ്ക്കാം.... പരസ്പരം തിരിച്ചറിയാതെ തന്നെ...
പക്ഷേ പൂവള്ളി മനയിലെ ഇന്ദ്രാവതി കല്ലിൽ വലം വച്ച്....നാലില്ലം കുളത്തിൽ മുങ്ങി...പട്ടുചേല ചുറ്റി...വൈരക്കൽ മൂക്കൂത്തി കൂടി അണിയുന്ന ആ നിമിഷം ഗുപ്തൻ ഇന്ദ്രാവതിയെ തിരിച്ചറിയും...ആ നിമിഷം മാത്രമേ അവനവളെ തിരിച്ചറിയൂ.... അങ്ങനെ ഒരു സമയം എത്തിയാൽ മാത്രമാണ് ഇപ്പോൾ ജനിയ്ക്കുന്ന കുട്ടികളിൽ ഇന്ദ്രാവതിയുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്നത്....
അപ്പോ ജീ പറഞ്ഞു വരുന്നത്...ചിത്രതാരയിൽ ജനനമെടുക്കുന്ന കുഞ്ഞിലും ഇന്ദ്രാവതി അവതരിക്കാം എന്നല്ലേ....!!!
ഞാൻ പറഞ്ഞില്ലേ...അതും ആവാം...
ആ കുഞ്ഞ്
💬 Comments
View all comments