Chapter Title : ?രാവണത്രേയ? [ മിഖായേൽ]
ജന്മമെടുക്കുമ്പോൾ പൂവള്ളി മനയ്ക്കുള്ളിൽ വലിയൊരു ദുരന്തം സംഭവിക്കും.... എങ്കിലും ഇന്ദ്രാവതിയുടെ ജനനത്തിൽ ആനന്ദം കൊണ്ട് അവിടുത്തെ നെയ്ത്തിരി ദീപങ്ങൾ തനിയേ തെളിയും.... പക്ഷേ അവിടെ നിങ്ങളെ ചുട്ടെരിക്കാൻ പാകത്തിന് ഒരു ശത്രു പതിയിരിപ്പുണ്ടാവും...അതിനെ മറികടക്കാൻ ഇന്ദ്രാവതിയും, ഗുപ്തനും നിലകൊള്ളും...അതിൽ ഭയം വേണ്ട....
ഇന്ദ്രാവതിയുടെ പുനർജന്മത്തിന് പ്രകൃതി പോലും സൂചന നല്കും വൈദീ....
അത്... അതെങ്ങനെ...????
ചുറ്റുപാടും കോടക്കാറ്റിനാൽ മൂടും...നിലാവെളിച്ചം പൂർണമായും ഇല്ലാതെയാവും.....ആ സമയം വാനിൽ ഒരൊറ്റ നക്ഷത്രം ഉദയം കൊള്ളും...
അപ്പോൾ ഉറപ്പിച്ചു കൊള്ളുക ഇന്ദ്രാവതി ഭൂമിയിലേക്ക് വീണ്ടും അവതരിച്ചൂന്ന്....
അത്രയും പറഞ്ഞു നിർത്തിയതും ആ കോള് കട്ടായി....വൈദി വീണ്ടും വീണ്ടും ഹലോ പറഞ്ഞെങ്കിലും തിരികെ response ഒന്നും ഉണ്ടായില്ല....
അത്രയും പറഞ്ഞു നിർത്തിയതും ആ കോള് കട്ടായി....വൈദി വീണ്ടും വീണ്ടും ഹലോ പറഞ്ഞെങ്കിലും തിരികെ response ഒന്നും ഉണ്ടായില്ല....
പെട്ടെന്ന് ലേബർ റൂം തുറന്ന് ഒരു നഴ്സ് പുറത്തേക്ക് വന്നു...
ഊർമ്മിളയുടെ ആളാരാ...???
അത് കേട്ടതും വൈദി തിടുക്കപ്പെട്ട് അവർക്കരികിലേക്ക് നടന്നു ചെന്നു...
ഞാനാണ്...ഊർമ്മിളയ്ക്ക്....
ഊർമ്മിള പ്രസവിച്ചു...പെൺകുട്ടി...കുട്ടിയെ ഇപ്പോ പുറത്തേക്ക് കൊണ്ടുവരും....അതുവരെ ഇവിടെ wait ചെയ്യണം...
വൈദി അതു കേട്ട് ചുറ്റും ഒന്ന് കണ്ണോടിച്ചു...രാജാറാം പറഞ്ഞ സൂചനകൾ ചുറ്റുപാടും ഉടലെടുക്കുന്നുണ്ടോ എന്നായിരുന്നു ആ
നോട്ടത്തിനർത്ഥം....അയാളിൽ മുറുകിയ സംശയങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് ആ സൂചനകളാക്കി മാറ്റുകയായിരുന്നു.... പെട്ടെന്ന് വെളുത്ത തുണിയിൽ പൊതിഞ്ഞ രണ്ട് പെൺകുഞ്ഞുങ്ങളെ നഴ്സുമാർ പുറത്തേക്ക് കൊണ്ടു വന്നു....
കുഞ്ഞുങ്ങളെ കണ്ടതും ബാക്കി എല്ലാവരും വൈദിയ്ക്ക് ചുറ്റും കൂടി...അപ്പോഴും അക്ഷമരായി റൂമിന് മുന്നിൽ ഒരു പ്രതീക്ഷയോടെ കാത്ത് നില്ക്ക്വായിരുന്നു വേണുവും വൈദേഹിയും....ഇടയ്ക്കിടേ വേണൂന്റെ മുഖം
💬 Comments
View all comments