0%

Chapter Title : ?രാവണത്രേയ? [ മിഖായേൽ]

Author : Kambikathakal Read All Parts 526
സന്തോഷത്തോടും പുഞ്ചിരിയോടും ആ കുഞ്ഞുങ്ങളുടെ മുഖത്തേക്ക് പാഞ്ഞു കൊണ്ടിരുന്നു.... മുന്നിൽ വന്ന നഴ്സിന്റെ കൈയ്യിലിരുന്ന കുഞ്ഞിനെ വൈദി ഏറ്റു വാങ്ങിയതും അടുത്ത കുഞ്ഞിനെ വസുന്ധര ഏറ്റു വാങ്ങി.....ഇരുവരുടേയും മുഖത്ത് ആ കുഞ്ഞുങ്ങളോടുള്ള കൊഞ്ചല് വിരിഞ്ഞു...ആ സമയത്തും വൈദീടെ കണ്ണുകൾ തെല്ലൊരു പരിഭ്രമത്തോടെ ചുറ്റും പരതി...അയാളെ അത്ഭുതപ്പെടുത്തി കൊണ്ട് ചുറ്റിനും കോടക്കാറ്റ് പരന്നു.... പുറത്ത് ആടിയുലയുന്ന മരച്ചില്ലകളും പറന്നുയരുന്ന കരിയിലകളും വൈദീടെ മുഖത്ത് പ്രതീക്ഷ വിടർത്തി....ചുറ്റിലും ഇരുള് പടർന്നതും കൂടെയുണ്ടായിരുന്ന എല്ലാ മുഖങ്ങളിലും ഭീതി പരന്നു.... ധരിച്ചിരുന്ന വസ്ത്രങ്ങളുടെ തുമ്പുകളെ പാറിപ്പറത്തി ആ കുളിർ കാറ്റ് അവിടമാകെ ചുറ്റിയടിച്ചു പാഞ്ഞു....വൈദിയുടെ കണ്ണുകൾ അതിലെല്ലാം ആനന്ദം കണ്ടെത്തി ആകാശത്തേക്ക് നോട്ടം പായിച്ചു.....കൈക്കുഞ്ഞുമായി അയാളാ ഇടനാഴിയുടെ ഓരം ചേർന്ന് നടന്നു.... നോട്ടം കറുത്തിരുണ്ട് നിന്ന ആകാശത്തേക്ക് തന്നെ ആയിരുന്നു....ഉള്ളിൽ ഒരു തായമ്പക മേളം കൊട്ടിയ സന്തോഷത്തിൽ അയാളുടെ നോട്ടം മാനത്ത് തെളിഞ്ഞു നിന്ന ഒറ്റ നക്ഷത്രത്തിലേക്ക് ഒതുങ്ങി.... പെട്ടെന്ന് നഴ്സിന്റെ ശബ്ദം വീണ്ടും അവിടെ മുഴങ്ങി കേട്ടു.... ചിത്രതാരയുടെ ആളാരാ....???? അക്ഷമനായി നിന്ന വേണു അതുകേട്ട് വെപ്രാളപ്പെട്ട് നഴ്സിന് മുന്നിലേക്ക് ചെന്നു നിന്നു... ഞാനാണ്...!!!ചിത്ര.... ചിത്രയ്ക്ക്.....?? പ്രസവിച്ചു...പെൺകുഞ്ഞാണ്....!!! അവരതും പറഞ്ഞ് വാതിലടച്ച് അകത്തേക്ക് പോയി..... വേണുവിന്റെ ടെൻഷനും വെപ്രാളവും അപ്പോഴും അടങ്ങിയിട്ടില്ലായിരുന്നു..... അയാൾക്ക് കൂട്ടായി വൈദേഹി കൂടി തൊട്ടരികിലായി വന്ന് നിന്നു...പെട്ടന്നാണ് റൂമിനുള്ളിൽ നിന്നും ഒരു ഡോക്ടർ പുറത്തേക്ക് വന്നത്.... ഡോക്ടറെ കണ്ടതും വേണു തിടുക്കപ്പെട്ട് അയാൾക്കരികിലേക്ക് നടന്നു ചെന്നു.... Iam sorry വേണുഗോപൻ...ചിത്രതാരയെ ഞങ്ങൾക്ക് രക്ഷിക്കാൻ കഴിഞ്ഞില്ല... ആ  വാർത്ത കേട്ടതും വേണു ഒരു നടുക്കത്തോടെ പിന്നിലെ ഭിത്തിയിലേക്ക് ചാരി

💬 Comments

View all comments