Chapter Title : ?രാവണത്രേയ? [ മിഖായേൽ]
നിന്നു.....വൈദേഹിയുടെ കരച്ചിൽ ഉച്ചത്തിൽ മുഴങ്ങിയതും സുഗതും വസുന്ധരയും അവിടേക്ക് പാഞ്ഞടുത്തു....കാരണമന്വേഷിക്കുന്നവർക്ക് മുന്നിൽ കണ്ണീര് തളംകെട്ടി നിന്ന കണ്ണുകളോടെ സ്തബ്ദനായി നില്ക്ക്വായിരുന്നു വേണു....നിമിഷനേരങ്ങൾക്കുള്ളിൽ വെള്ളത്തുണിയിൽ പൊതിഞ്ഞെടുത്ത ഒരു പെൺകുഞ്ഞുമായി ഒരു നഴ്സ് പുറത്തേക്ക് വന്നു..... നിറകണ്ണുകളോടെ വേണു ആ കുഞ്ഞിനെ ഏറ്റുവാങ്ങുമ്പോ അയാളുടെ കണ്ണിൽ നിന്നും ഇറ്റുവീണ കണ്ണീര് ആ കുഞ്ഞു കവിൾ തടങ്ങളെ നനയിക്കുകയായിരുന്നു......
അയാളുടെ ദു:ഖത്തിൽ ആത്മാർത്ഥമായി പങ്കുചേരാൻ രണ്ടു മുഖങ്ങളെ അവിടെ ശേഷിച്ചിരുന്നുള്ളു....അത് സുഗതിന്റേയും വൈദേഹിയുടേയുമായിരുന്നു.......
ആ ആശുപത്രി വിട്ടിറങ്ങുമ്പോൾ വേണുവിനൊപ്പം അവന്റെ എല്ലാമെല്ലാമായ ചിത്രയുണ്ടായിരുന്നില്ല..പകരം അവന്റെ കൈയിൽ ഒരു കുഞ്ഞ് ജീവൻ മാത്രം ശേഷിച്ചു...
ചിത്രതാരയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം പൂവള്ളി തറവാട്ട് വീട് ആകെ മൂകമായി തുടർന്നു.... അതിനിടയിൽ മൂന്ന് ചോരക്കുഞ്ഞുങ്ങളുടെ കരച്ചിൽ മാത്രം ആ വീടിനെ ഉണർത്തി... ദിവസങ്ങൾ കൊഴിഞ്ഞു പോകവേ വേണുവും വൈദേഹിയും സുഗതും ഒഴികെ എല്ലാവരും പഴയ
സന്തോഷങ്ങളിലേക്ക് തിരിച്ചു വന്നു..... വേണുവിന്റെ കുഞ്ഞിന് ലഭ്യമാകാതിരുന്ന ചിത്രതാരയുടെ സ്നേഹം വൈദേഹിയിൽ നിന്നാണ് ആ കുഞ്ഞിന് ലഭിച്ചു തുടങ്ങിയത്....
അങ്ങനെ നാളുകൾ കൊഴിഞ്ഞു പോയി... ഒടുവിൽ ആ ദിനം വന്നെത്തി....കുഞ്ഞുങ്ങളുടെ പേരിടീൽ ചടങ്ങ്....പൂവള്ളി മനയിലെ കുടുംബാംഗങ്ങൾ എല്ലാവരും ആ ചടങ്ങിൽ നിരന്നു....പൂവള്ളി മനയിൽ വാസുദേവനും, ഇന്ദിരയ്ക്കും നാലു മക്കളായിരുന്നു....
മൂത്തത് വൈദി...എന്ന വൈദ്യനാഥ്....അതിന് ഇളയത് വേണുഗോപൻ....പിന്നെയുള്ളത് രണ്ട് പെൺമക്കളും....വൈദേഹിയും,വസുന്ധരയും...
ഇക്കൂട്ടത്തിൽ പണത്തിനോടും സ്വത്ത് വകകളോടും ഏറെ തൽപരൻ വൈദിയാണ്... അതുകൊണ്ട് തന്നെ അന്തസ്സുള്ള തറവാട്ടിൽ നിന്നും പൊന്നും പണവും കണക്കിന് വാങ്ങി ഊർമ്മിള ദേവിയെ വിവാഹം കഴിച്ചു....
കൂട്ടത്തിൽ വേണുഗോപനായിരുന്നു സാധു... അയാൾക്ക് കൂട്ടായി തറവാടിനെ ധിക്കരിച്ച് കണ്ടെത്തിയത്
💬 Comments
View all comments