Chapter Title : ?രാവണത്രേയ? [ മിഖായേൽ]
ചിത്രതാരയെ ആയിരുന്നു....വാസുദേവന്റെ എതിർപ്പുകളെ അവഗണിച്ചു കൊണ്ട് ചിത്രയെ അയാൾ കൂടെ കൂട്ടി... ആദ്യം നേരിട്ട എതിർപ്പുകൾ പിന്നെ അയഞ്ഞു തുടങ്ങിയതും ചിത്രതാര പൂവള്ളിമനയിലെ ഒരംഗമായി മാറി.... എല്ലാവരും അവളെ ചേർത്ത് നിർത്തിയപ്പോഴും വൈദി മാത്രം അതിന് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു....അത് കാര്യമാക്കാതെ വേണു അവളെ സംരക്ഷിച്ചുപോന്നു....
പിന്നെയുള്ളത് വൈദേഹിയും വസുന്ധരയും ആയിരുന്നു....വൈദേഹി പ്രമാണിയായ പ്രഭാകറിനെയാണ് വിവാഹം കഴിച്ചത്....ഹർദ്ദയാൽ ഹേമന്ത് രാവൺ എന്നീ സന്താനങ്ങൾ ഇരുവർക്കും ജനിച്ചു......വസുന്ധരയുടേയും സുഗതിന്റേയും മകനായ അഗ്നിഹോത്രിയുടെ പ്രായം തന്നെയാണ് ഹേമന്ത് രാവണ്.... അതുകൊണ്ട് തന്നെ ഇരുവരും കുഞ്ഞും നാൾ മുതൽ ചങ്ങാതികളുമായിരുന്നു..... അഗ്നിയ്ക്ക് ഒരു കുഞ്ഞനുജൻ കൂടി ജനിച്ചതും പൂവള്ളി തറവാട്ടിലെ ആൺബലം കൂടി എന്നു വേണം പറയാൻ....സുഗതിന്റെ രണ്ടാമത്തെ പുത്രനായിരുന്നു അശ്വാരൂഢ് എന്ന അച്ചു.... ഇതൊക്കെ ആയിരുന്നു അതുവരെയുള്ള പൂവള്ളി മനയുടെ ഏകദേശ രൂപം....
പേരിടീൽ കർമ്മത്തിന് എല്ലാവരും നിരന്നതും ചിത്രതാരയുടെ വലിയൊരു കുറവ് വേണുവിനെ വേട്ടയാടി.... കുടുംബ ജ്യോത്സ്യനും മാർഗ്ഗദർശിയുമായ രാജാറാമിന്റെ നേതൃത്വത്തിൽ ചടങ്ങ് വളരെ ഗംഭീരമായി നടന്നു....
വൈദിയും ഊർമ്മിളയും ഒരു പുഞ്ചിരിയോടെ കുഞ്ഞുങ്ങളുടെ കാതിൽ അവരുടെ പേര് ഉരിവിട്ടു.....
വൈദി ആദ്യം ഏറ്റുവാങ്ങിയ കുഞ്ഞിന് നിത്യ എന്നും ഇളയ കുഞ്ഞിന് നിവേദ്യ എന്നും പേരുകൾ നല്കി.....വേണുവിന്റെ കൈയ്യിലിരുന്ന് ചുണ്ട് പിളർത്തി ചിരിയ്ക്കുന്ന ആ പെൺകുഞ്ഞിന്റെ കാതിൽ അയാളും ആ പേര് ചൊല്ലി....
ത്രേയമ്പക..........
ചിത്രതാരയ്ക്ക് ഏറെ പ്രീയപ്പെട്ട പേര്.....അയാളത് ഉരിവിടുമ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയായിരുന്നു....
ചുറ്റും നിന്ന കണ്ണുകളിൽ പലതിലും ഒരുതരം ദയനീയത നിറഞ്ഞു തുടങ്ങി....ഉള്ളിലൂറിയ സങ്കടത്തെ ആ കുഞ്ഞി ചിരിയിൽ മറക്കാൻ ശ്രമിച്ചുകൊണ്ട് വേണു അവളെ തന്റെ
💬 Comments
View all comments