0%

Chapter Title : ?രാവണത്രേയ? [ മിഖായേൽ]

Author : Kambikathakal Read All Parts 529
ത്രേയയായി വളർത്താൻ തുടങ്ങി..... പിന്നെയും വർഷങ്ങൾ ഒരുപാട് കടന്നു പോയ്ക്കോണ്ടിരുന്നു.....പൂവള്ളി മനയിലെ കുരുന്നുകൾ വളർന്നു തുടങ്ങി....അതിനിടയിൽ നിത്യയ്ക്കും നേദ്യയ്ക്കും കൂട്ടായി ഒരനിയത്തി കൂടി ജനനം കൊണ്ടു....നിർമ്മാല്യ എന്നായിരുന്നു അവളുടെ പേര്.....അതേ സമയം തന്നെ ഹർദ്ദയാലിനും രാവണും കൂട്ടായി ഹരിണിയും ജനിച്ചു.....അങ്ങനെ പൂവള്ളി തറവാട് പുതുതലമുറയുടെ ചിരികളികൾ കൊണ്ട് നിറഞ്ഞു......അപ്പോഴും മനസിൽ മായാത്ത നോവ്  പടർത്തിയായിരുന്നു വൈദിയുടെ മൂത്ത പുത്രി നിത്യയുടെ വളർച്ച....ജന്മനാ സംസാരശേഷി ഇല്ലാതിരുന്ന നിത്യ വൈദിയേയും ഊർമ്മിളയേയും ഒരുപോലെ അലട്ടിയിരുന്ന പ്രശ്നമായിരുന്നു..... എങ്കിലും സ്വത്തിനോടുള്ള അടങ്ങാത്ത
ആഗ്രഹം കൊണ്ട് രാജാറാമിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് വൈദി നിത്യക്ക് പകരം ഇളയവളായ നിവേദ്യയെ രാവണുമായി ചേർത്ത് വച്ചു...കുഞ്ഞും നാൾ മുതൽ നിവേദ്യ എന്ന വേദ്യ രാവിണിന്റെ പെണ്ണായി മാറി.... പക്ഷേ വൈദിയുടെ നീക്കങ്ങളെ പാടെ അവഗണിച്ച് കൊണ്ട് തന്റെ ബാല്യം മുതൽ രാവണിന്റെ മനസിൽ അവന്റെ പെണ്ണായി കയറിക്കൂടിയ മുഖം ത്രേയയുടേത് മാത്രമായിരുന്നു..... കളിക്കൂട്ടുകാരിയായും,തന്റെ കിനാവുകളിലെ രാജകുമാരിയായും ത്രേയ മാറുന്നത് വളരെ ഇഷ്ടത്തോടെ രാവൺ അറിഞ്ഞു തുടങ്ങി....വൈദേഹിയും അതിനെ അനുകൂലിച്ചതോടെ ത്രേയ രാവണിന്റെ മാത്രം പെണ്ണായി മാറി....ജനനത്തോടെ അമ്മയെ നഷ്ടപ്പെട്ട ത്രേയയോട് ഒരുതരം വാത്സല്യം കൂടിയായിരുന്നു രാവണിന്...... വൈദേഹി നല്കുന്ന ചോറുരുളകൾ പങ്കിട്ട് കഴിയ്ക്കുമ്പോ മറ്റാർക്കും നല്കാതെ കരുതി വച്ച സ്നേഹം രാവൺ ത്രേയയ്ക്ക് മാത്രമായി പകർന്നു നല്കി...അത് പലപ്പോഴും വേദ്യയിലും നിത്യയിലും പരിഭവങ്ങളും അസ്വസ്ഥതകളും സൃഷ്ടിച്ചു കൊണ്ടിരുന്നു.... എങ്കിലും അതിനെയെല്ലാം പാടെ അവഗണിച്ച് ത്രേയയ്ക്ക് മാത്രമായൊരിടം രാവൺ തന്റെ ഹൃദയത്തിൽ സൂക്ഷിച്ചു വച്ചു.... ഓരോരുത്തരുടേയും വളർച്ച തെല്ലൊരു ഭയത്തോടെ ആയിരുന്നു വൈദി നോക്കി കണ്ടത്...തന്റെയുള്ളിലുള്ള വിശ്വാസം അനുസരിച്ച്

💬 Comments

View all comments