Chapter Title : ?രാവണത്രേയ? [ മിഖായേൽ]
വേദ്യയാണ് ഇന്ദ്രാവതി എന്നയാൾ ഉറപ്പിച്ചു.... അതുകൊണ്ട് തന്നെ വേദ്യയേയും രാവണിനേയും കുട്ടിക്കാലം മുതൽ തമ്മിൽ ചേർത്ത് വയ്ക്കാൻ പരിശ്രമിക്ക്വായിരുന്നു വൈദി....
അങ്ങനെയിരിക്കെയാണ് കുട്ടികളെ സ്കൂളിൽ ചേർത്തത്....പൂവള്ളി മനയിലെ കുട്ടികളായതുകൊണ്ട് എല്ലാവർക്കും ഒരു പ്രത്യേക മതിപ്പായിരുന്നു അവരിൽ....ത്രേയ അന്നും തന്റെ പ്രിയ തോഴനായി കണ്ടത് രാവണിനേയും....
തനിക്ക് കിട്ടുന്ന ഒരു കടലമിഠായി പോലും അവൻ ത്രേയയ്ക്കായി മാറ്റി വയ്ക്കുന്നത് അടങ്ങാത്ത പകയോടെ ആയിരുന്നു വേദ്യയും വൈദിയും നോക്കി കണ്ടത്....അന്നുമുതലേ ത്രേയ വേദ്യയുടേയും വൈദിയുടേയും ശത്രുവായി മാറി... അപ്പോഴും രാവണിന്റെ കരങ്ങൾ അവൾക് തണലായി മാറി....കൂടെ സഹോദര തുല്യരായി അഗ്നിയും അച്ചുവും കൂടി ആയതും ത്രേയ തന്റെ ബാല്യം അവർക്കൊപ്പം ആഘോഷമാക്കി....
ആയമ്മേ...എന്റെ മുടിയാകെ ജഡ പിടിച്ചു കിടക്ക്വാ...ഇതൊന്ന് ശരിയാക്കി തന്നേ....
മുടിയിഴകൾ അലങ്കോലമായി വിടർത്തിയിട്ട് വൈദേഹിയ്ക്ക് മുന്നിലേക്ക് വന്നു നിന്ന ത്രേയയെ അവര് അടിമുടി ഒന്നു നോക്കി....
എന്താ ന്റെ കുട്ടീ ഇത്....??? ഇതെന്ത് കോലമാ...ആൺകുട്ടിയാ നീ...ആയമ്മ കൊഞ്ചിച്ച് വഷളാക്കീന്ന് പറയും ഇവിടുള്ളോര്...
വൈദേഹി ഒരു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞതും അവരുടെ കൈയ്യിനെ തട്ടിമാറ്റി ത്രേയ അവരുടെ മടിയിലേക്ക് കയറി ഇരുന്നു...
അങ്ങനെ പറഞ്ഞോട്ടെ... അതിനെന്താ...??? എന്റെ ആയമ്മ അല്ലേ...ഞാനിങ്ങനെയൊക്കെയാ... അതിനെന്താ ഇപ്പോ... എന്റെ തലമുടി ഈ കോലം ആക്കിയത് ആ idiot രാവണും കോന്തൻ അഗ്നിയുമാ.... പിന്നെ ഒരുത്തൻ ഉണ്ടല്ലോ ആ അച്ചൂട്ടൻ...ആ തെണ്ടിയുമുണ്ട്....!!!അവന് കൂട്ടായി ഒരു ചന്തനുവും....
അയ്യോ...നല്ല കുട്ട്യോള് ഇങ്ങനെ ഒന്നും പറഞ്ഞൂടാ...ന്റെ ത്രേയക്കുട്ടീടെ അമ്മ എന്ത് പാവമായിരുന്നൂന്ന് അറിയ്വോ....??? അതുപോലെ വേണം ന്റെ മോളും വളരേണ്ടത്...
വൈദേഹി അതും പറഞ്ഞ് ഓരോ മുടിയിഴയും
💬 Comments
View all comments