Chapter Title : ?രാവണത്രേയ? [ മിഖായേൽ]
കൂട്ട് പിടിയ്ക്കുന്നേലും ഭേദം വല്ല കുർല എക്സ്പ്രസിനും തലവയ്ക്കുന്നതാ....
അഗ്നി ചേരിമാറി രാവണിലേക്ക് തന്നെ തിരിഞ്ഞതും അച്ചു വഴിതെറ്റിയ കുഞ്ഞാടായി മാറി...
ന്മ്മ...വോക്കെ...നടക്കട്ടേ... പക്ഷേ ബ്രോ നീയൊന്ന് ഓർത്തോ..നമ്മള് രണ്ടാളും ഒരേ വയറ്റില് ജനിച്ചവരാ...
ഹോ... അതെന്റെ ഗതികേട്....!!!
അച്ചു അടപടലേ പ്ലിംഗ് ആവുന്നതും നോക്കി നെഞ്ചിന് മീതെ കൈ കെട്ടി നിൽക്ക്വായിരുന്നു രാവൺ... പിന്നെ എല്ലാവരും കൈയ്യൊഴിഞ്ഞ് നിരാലംബനായി നിന്ന അച്ചുവിനെ ഒരു കൊഞ്ചലോടെ രാവൺ തന്നെ അടുത്ത് വിളിച്ച് വീണ്ടും ഹാളിലേക്ക് വച്ച് പിടിച്ചു.... ഇങ്ങനെയുള്ള അടികൂടലും പിന്നെയുള്ള ഇണക്കങ്ങളും പൂവള്ളിയിലെ പതിവ് കാഴ്ചകളായിരുന്നു....
____________________________________
അതിനിടയിലാണ് രാവണിൽ നിന്നും രക്ഷപ്പെട്ട് ഓടിപ്പോയ ത്രേയ റൂമിൽ നിന്നും പുറത്തേക്കിറങ്ങി വന്ന വേദ്യയെ ഒരൂക്കോടെ ചെന്നിടിച്ചത്.....ആ കൂട്ടിയിടിയുടെ ശക്തിയിൽ വേദ്യയുടെ കൈയ്യിലിരുന്ന മൊബൈൽ ചന്നം പിന്നെ പൊട്ടിത്തെറിച്ചു.....ആ ഒരൊറ്റ ദൃശ്യം കണ്ടതും വേദ്യയുടെ മുഖം ദേഷ്യം കൊണ്ട് ജ്വലിച്ചു..... നിലത്ത് പൊട്ടിച്ചിതറി കിടന്ന മൊബൈൽ കൈയ്യിലെടുത്ത് അവള് നേരെ നോട്ടം പായിച്ചത് ത്രേയയിലേക്കായിരുന്നു....അവളുടെ കണ്ണിലെ ദേഷ്യത്തിന്റെ ജ്വാലകൾ ത്രേയയെ ചുട്ടെരിക്കും പോലെയായിരുന്നു...
എവിടെ നോക്കീട്ടാടീ നീ നടക്കുന്നേ....കണ്ണ് കാണില്ലേ നിന്റെ....????
അവൾടെ ആ ചോദ്യം കേട്ട് ത്രേയ ഒരു ഞെട്ടലൊക്കെ മുഖത്ത് ഫിറ്റ് ചെയ്തെങ്കിലും ഉള്ളിൽ ഒരലസ ഭാവം നടമാടി....
ഹോ... നിന്റെ ശ്രദ്ധ അല്ലെങ്കിലും ഇവിടെയൊന്നുമല്ലല്ലോ....!!!!
ഏത് നേരവും ഹേമന്തേട്ടന്റെ പിറകേ അല്ലേ... പിന്നെ എങ്ങനെയാ ബാക്കിയുള്ളോരെ ശ്രദ്ധിക്കാൻ പറ്റുന്നേ....???
എല്ലാവർക്കും അനുകമ്പയും, സഹതാപവും അല്ലേ തമ്പുരാട്ടിയോട്....
അമ്മേ കൊന്നിട്ട് ജന്മം കൊണ്ട സന്തതിയല്ലേ.....
ത്രേയയ്ക്ക് ഓർമ്മ വച്ച നാൾ മുതലുള്ള വിശേഷണമായിരുന്നു അത്....
💬 Comments
View all comments