Chapter Title : ?രാവണത്രേയ? [ മിഖായേൽ]
അതുകൊണ്ട് ആ ക്ലീഷേ ഡയലോഗിനെ പാടെ അവഗണിച്ച് ചെവിയിൽ ഞോണ്ടി ത്രേയ ഒരു മുഷിപ്പോടെ മുഖം ചുളിച്ച് നിന്നു.... ഇടയ്ക്കിടേ വേദ്യയെ ഇടംകണ്ണിട്ട് നോക്കേം ചെയ്യുന്നുണ്ടായിരുന്നു....
അത് യാദൃശ്ചികമായി അവൾടെ ശ്രദ്ധയിൽ പെട്ടതും വേദ്യ ഒന്നുകൂടി ഉറഞ്ഞ് തുള്ളാൻ തുടങ്ങി..
ഡീ...നിയെന്നെ കളിയാക്ക്വാ...ഇത് എത്ര രൂപേടെ ഫോണാണെന്ന് അറിയ്വോ നിനക്ക്...???ഹേ...അറിയ്വോടീ....
വേദ്യ അവളെ ഉലച്ചു കൊണ്ട് ചോദിച്ചതും ത്രേയ അതിനെ പതിയെ എടുത്ത് മാറ്റി നിന്നു...
നിനക്കെന്താ ഇപ്പോ വേണ്ടേ...പൊട്ടിപ്പോയ ഈ ഫോണിന് പകരം ഒരു ഫോണല്ലേ... ഞാൻ അച്ഛനോട് പറഞ്ഞു വാങ്ങി തരാടീ....
പിന്നെ നിന്റച്ഛനോട് പറയേണ്ട ആവശ്യമെന്താ...ഞാനൊരു വാക്ക് പറഞ്ഞാൽ ഒരു ഫോണിന് പകരം പത്ത് ഫോൺ വാങ്ങി തരും എന്റെ പപ്പ....
എങ്കില് അതിലൊരെണ്ണം എനിക്കും കൂടി തരണേ വേദ്യേ....കാശെല്ലാം പാളീസായിട്ടിരിക്ക്യാടീ....
ത്രേയ ഒരു നർമം കലർത്തി അങ്ങനെ പറഞ്ഞതും വേദ്യ നിന്ന നിൽപ്പിൽ നിലത്തൊന്ന് ചവിട്ടി തുള്ളി...ആ രംഗവും കണ്ടുകൊണ്ടാണ് വൈദിയും പ്രഭയും അവിടേക്ക് വന്നത്.....വൈദിയുടെ മകളായതുകൊണ്ട് വേദ്യയോട് ഒരു പ്രത്യേക സ്നേഹമായിരുന്നു പ്രഭയ്ക്ക്....അതിന്റേതായ കൊഞ്ചല് വേറെയും....പ്രഭയെ കണ്ടപാടെ വേദ്യ പരിഭവം ഭാവിച്ച് അയാൾക്കരികിലേക്ക് ചെന്നു നിന്നു.....
എന്താപറ്റിയേ പ്രഭയങ്കിളിന്റെ വേദ്യകുട്ടിയ്ക്ക്....???
പ്രഭ ഒരു കൊഞ്ചലോടെ അങ്ങനെ പറഞ്ഞതും അതിനെ പുച്ഛിച്ചു കൊണ്ട് മുഖം കോട്ടി കാണിച്ച് ത്രേയ തിരിഞ്ഞു നടക്കാൻ തുടങ്ങി....
ദേ അവളെന്റെ മൊബൈൽ തല്ലിപ്പൊളിച്ചു പ്രഭയങ്കിൾ.....
വേദ്യ ആ പരിഭവ ഭാവത്തോടെ തന്നെ അങ്ങനെ പറഞ്ഞതും പ്രഭ അല്പം അലോസരത്തോടെ ത്രേയയെ ഒന്ന് നോക്കി....ആ സമയം തന്നെ മൊബൈൽ സ്ക്രോൾ ചെയ്തു നിന്ന വൈദിയുടെ കണ്ണുകളും ത്രേയയിൽ
💬 Comments
View all comments