Chapter Title : ?രാവണത്രേയ? [ മിഖായേൽ]
ചെന്നു നിന്നു.....
ത്രേയ... ഒന്നു നിന്നേ...
വൈദീടെ ഘനഗംഭീരമായ ശബ്ദം അവിടെ മുഴങ്ങി കേട്ടതും ത്രേയ ചെറിയൊരു പേടിയോടെ നടത്തം നിർത്തി....അതേ നിൽപ്പിൽ നിന്നും തിരിഞ്ഞൊന്ന് നോക്കാൻ പോലും അവളൊന്ന് മടിച്ചു....അത് മനസിലാക്കിയ വൈദി മൊബൈൽ പോക്കറ്റിൽ തിരുകി ത്രേയയെ ലക്ഷ്യമാക്കി അവൾക്കരികിലേക്ക് നടന്നു.....
എന്തായിത് ത്രേയ... നീയെന്താ കൊച്ചുകുട്ടിയാണോ....??
വൈദിയുടെ ശബ്ദം ത്രേയയിൽ ചെറിയൊരു പേടിയുളവാക്കി....അവള് ആ പേടിയിൽ തന്നെ വൈദിയ്ക്ക് നേരെ പതിയെ മുഖം തിരിച്ചു....
അത്...വല്യച്ഛാ... ഞാൻ... അറിയാതെ...ഓടിവന്നപ്പോ വേദ്യയെ മുട്ടിയതാ...കണ്ടില്ല...
അത് പാടില്ല.... പെൺകുട്ടികൾക്ക് ഒരടക്കോം ഒതുക്കോം ഉണ്ടാവണം....അല്ലാണ്ട് റോക്കറ്റ് പായും പോലെ ഇങ്ങനെ ഓടിനടക്കാൻ പാടില്ല...
ത്രേയ അതുകേട്ട് അനുസരണയോടെ തലയാട്ടി നിന്നു...ആ നില്പ് ശരിയ്ക്കും ആസ്വദിച്ച് നോക്കി കാണുകയായിരുന്നു വേദ്യ....
എങ്ങനെ അടക്കോം ഒതുക്കോം ഉണ്ടാവാനാ...അമ്മയില്ലാത്ത കുട്ടിയാണെന്ന് കരുതി ഇവളെ കൊഞ്ചിച്ച് വഷളാക്കി വച്ചിരിക്ക്യല്ലേ എന്റെ ഭാര്യ വൈദേഹി....അവളെയാ ആദ്യം പറയേണ്ടത്...
പ്രഭ കൂടി വൈദിയ്ക്ക് സപ്പോർട്ടിനു നിന്നതും ത്രേയ ശരിയ്ക്കും അവിടെ ഒറ്റപ്പെടുകയായിരുന്നു....
അമ്മയില്ലാത്ത കുട്ടിയാണ് എന്റെ മോള്... അതിങ്ങനെ ഇടയ്ക്കിടേ ഓർമ്മിപ്പിക്കണംന്നില്ല പ്രഭ അളിയാ....
വേണൂന്റെ ശബ്ദം അവർക്കിടയിലേക്ക് എത്തിയതും ത്രേയ ഒരു ഞെട്ടലോടെ അയാളിലേക്ക് ശ്രദ്ധ കൊടുത്തു...വാടി തുടങ്ങിയ മുഖത്ത് ചെറിയൊരു പുഞ്ചിരി വിരിയിച്ചു കൊണ്ട് അവൾ അയാൾക്കരികിലേക്ക് ഓടിയടുത്തു..
ഒന്നും ഉണ്ടായില്ല അച്ഛാ..പ്രഭ അങ്കിൾ വെറുതേ പറഞ്ഞതാ...ഞാനൊരു കുറുമ്പ് കാണിച്ചു...അതിന് കിട്ടേണ്ടത് മാത്രേ തന്നുള്ളൂ....
കുറ്റങ്ങളെല്ലാം സ്വയം ഏറ്റെടുത്ത് ത്രേയ പ്രഭയേയും വൈദിയേയും ന്യായീകരിക്കാൻ ശ്രമിച്ചതും വേണു അവളെ തന്നെ സൂക്ഷിച്ചൊന്ന് നോക്കി....കാരണം ത്രേയ അങ്ങനെയാണ് എന്ന് പണ്ട് മുതലേ അയാൾക്കറിയുന്ന കാര്യമായിരുന്നു..അയാളത്
💬 Comments
View all comments