Chapter Title : ?രാവണത്രേയ? [ മിഖായേൽ]
ല്ലേ....
ഇളയ അളിയൻ എന്താ ഇങ്ങനെ...???കാര്യമങ്ങ് തെളിച്ചു പറയരുതോ....
പ്രഭേടെ ആ ചോദ്യത്തിന് തുറിച്ചൊരു നോട്ടമായിരുന്നു വേണൂന്റെ മറുപടി... അതുകണ്ട മാത്രയിൽ തന്നെ പ്രഭ ഒരു കള്ളമൊളിയ്ക്കും വിധം വേണുവിൽ നിന്നും നോട്ടം മാറ്റി നിന്നു.....
നിങ്ങൾക്ക് രണ്ടാൾക്കും അറിയാത്ത സ്ഥിതിയ്ക്ക് ഞാൻ തന്നെ ആ കാര്യമങ്ങ് പറഞ്ഞേക്കാം.... ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത.....!!!
മംഗലം ഗ്രൂപ്പ് MD മാധവിന്റേയും,കുടുംബത്തിന്റേയും തിരോധാനം നടന്ന ദിവസമാണ് ഇന്ന്....അവരെവിടെ എന്നാർക്കും അറിയില്ല.... മരിച്ചു പോയോ...അതോ ജീവനോടെയുണ്ടോ.... ഒന്നും...
ഒന്നും വ്യക്തമല്ല..... പക്ഷേ ഒരുകാര്യം മാത്രം എനിക്കറിയാം....ഈ ഞാനായിരുന്നു അവരെ ആ ദുർവിധിയിലേക്ക് തള്ളിവിട്ടത്.... അതിന്റെ ശാപം പേറി നടക്ക്വാ ഞാൻ..... ഒരുപക്ഷേ എന്റെ.... എന്റെ ചിത്ര എന്നെ വിട്ടു പോയതും ആ ശാപം ഒന്നുകൊണ്ടു മാത്രമായിരിക്കും....!!!
വേണുവിന്റെ ശബ്ദം ഇടറി തുടങ്ങിയതും വൈദി അതിനെ അവഗണിച്ച് കൊണ്ട് അയാളെ മറികടന്ന് നടക്കാൻ ഭാവിച്ചു.... അയാൾക്ക് പിന്നാലെ തന്നെ പ്രഭയും കൂടി....
വൈദിയേട്ടനൊന്ന് നിന്നേ....
വേണുവിന്റെ സ്വരം കേട്ട് വൈദി നടത്തം നിർത്തി അതേപടി അവിടെ തന്നെ നിന്നു....വേണു ഉള്ളിലടക്കിയ ദേഷ്യത്തോടെ വൈദിയ്ക്ക് നേരെ നടന്നു ചെന്നു....
എന്താ വൈദിയേട്ടാ അന്നുണ്ടായത്... ശരിയ്ക്കും അവരെവിടെ....???ഇന്ദ്രാവതി കല്ലിനരികെ പൂജയുണ്ട് എന്ന് എന്നോട് കള്ളം പറഞ്ഞത് എന്തിനായിരുന്നു....നിങ്ങളുടെ ഹിഡൻ അജണ്ട...അതെന്തായിരുന്നുവെന്ന് ഇനിയെങ്കിലും ഒന്ന് പറഞ്ഞു താ എനിക്ക്.... എന്റെ മനസിന് ചെറിയൊരു ആശ്വാസം കിട്ടാൻ വേണ്ടിയാണ്...
വേണൂന്റെ സംസാരം കേട്ട് വൈദി പുരികം ചുളിച്ച് കൊണ്ട് അയാൾക്ക് നേരെ തിരിഞ്ഞു....
നീയെന്താ വേണു പറഞ്ഞു വരുന്നത്... ഞാൻ എന്തു ചെയ്തൂന്നാ... നിന്നോട് പറഞ്ഞൂന്നുള്ളത് സത്യമാ...നീയത് അവരോടും
💬 Comments
View all comments