0%

Chapter Title : ?രാവണത്രേയ? [ മിഖായേൽ]

Author : Kambikathakal Read All Parts 544
പറഞ്ഞു...അതും ശരിയാണ്... പക്ഷേ നിന്റെ നിർദ്ദേശം അനുസരിച്ച് അവരവിടെ എത്തിയിരുന്നില്ല.... എവിടെ പോയി...എങ്ങനെ പോയി...എന്തായി എന്നൊന്നും എനിക്കറിയില്ല.... വേണ്ട ഏട്ടാ...കണ്ണടച്ച് ഇരുട്ടാക്കാൻ നോക്കണ്ട.... എന്നോട് അങ്ങനെ പറഞ്ഞു വിട്ടതിലും...അവരെ അവിടെ എത്തിച്ചതിലും എന്തോ ഒരു നിഗൂഢതയുണ്ട്...അത് ഇന്നല്ലെങ്കിൽ നാളെ ഞാൻ കണ്ടെത്തും... എനിക്ക് കഴിയുമെങ്കിൽ മാധവിനേയും.... നിന്റെ പറച്ചില് കേട്ടാൽ തോന്നും ഞങ്ങൾക്ക് മാധവിനോട് എന്തോ വൈരാഗ്യം ഉണ്ടായിരുന്നൂന്ന്...അവൻ ഞങ്ങളുടേയും friend ആയിരുന്നില്ലേ...കുറേ അന്വേഷിച്ചില്ലേ നമ്മൾ... എന്നിട്ട് ഫലം കണ്ടോ... പിന്നെ പുല്ലാനി പുഴയിൽ ഒഴുകിയെത്തിയ ദിവസങ്ങൾ പഴക്കം ചെന്ന ശവശരീരങ്ങൾ കണ്ടതോടെ അല്ലേ ആ അന്വേഷണം അവസാനിപ്പിച്ചത്....അത് മാധവിന്റെ ഇളയ കുട്ടിയുടേതുമായിരുന്നു.... ഫിനാൻഷ്യലി ഡൗൺ ആയിപ്പോയ മാധവിന് ചിലപ്പോ ജീവിതം മടുപ്പായി തുടങ്ങീട്ടുണ്ടാവും.... വൗ....വളരെ നല്ലൊരു കാരണം കണ്ടെത്തി എന്റെ ഏട്ടൻ...മാധവിന് ഫിനാൻഷ്യൽ പ്രോബ്ലം ല്ലേ.... അത് കൊള്ളാം.... അതും ഫിനാൻഷ്യലി തകർന്നു നിന്ന പൂവള്ളി തറവാടിനെ കൈപിടിച്ചുയർത്തിയ മാധവിന്....ലീഗൽ പ്രോബ്ലംസ് നേരിട്ട് ഗവൺമെന്റ് പ്രോപ്പർട്ടി ആയി കണ്ടുകെട്ടാൻ തീരുമാനിച്ച പൂവള്ളി മനയ്ക്ക് വേണ്ടി കേസ് വാദിക്കാൻ നമുക്ക് പണം നല്കിയത് ആരായിരുന്നു വൈദിയേട്ടാ.... അതൊന്ന് പറഞ്ഞു തന്നേ എനിക്ക്.... വേണു...നീയിപ്പോഴും അതും ചിന്തിച്ചിരിക്ക്യാ.... അതൊക്കെ കഴിഞ്ഞുപോയ കഥകളല്ലേ.... പിന്നെ പൂവള്ളി മന...അത് നമ്മുടെ പൂർവ്വിക സ്വത്തായിരുന്നു.... അതുകൊണ്ട് തന്നെ സ്വാഭാവികമായും അത് നമുക്ക് തന്നെ വിധിയായി കിട്ടി....അത്ര തന്നെ.... ഒന്ന് നിർത്തേട്ടാ... മതിയാക്ക്....നിങ്ങൾ പറഞ്ഞു വരുന്നതൊക്കെ എനിക്ക് ദഹിക്കില്ല...ഒരു പാപക്കറ ഏറ്റുവാങ്ങി നിൽക്ക്വാ ഈ പൂവള്ളിക്കാര്...അതിന്റെ തോത് എത്രയാണെന്ന് മാത്രം അറിഞ്ഞാൽ മതി.... അവര് മരിച്ചു പോയെന്ന് ഉറപ്പാണെങ്കിൽ ഒരു പിടി ബലിച്ചോറ് നല്കി

💬 Comments

View all comments