0%

Chapter Title : ?രാവണത്രേയ? [ മിഖായേൽ]

Author : Kambikathakal Read All Parts 522
ചിന്തകളൊന്നും വേണ്ട....ആ ചാപ്റ്റർ ക്ലോസ്... വൈദി അതും പറഞ്ഞ് സ്റ്റിയറിംഗിൽ താളം പിടിച്ചു കൊണ്ട് ഡ്രൈവിംഗിന് ശ്രദ്ധ കൊടുത്തു... പെട്ടെന്ന് വീണ്ടും വൈദീടെ മൊബൈൽ റിംഗ് ചെയ്തു.....അയാളത് തിടുക്കപ്പെട്ട് അറ്റന്റ് ചെയ്തു.... ങേ.... എപ്പോ... ഏത് ഹോസ്പിറ്റലിൽ...??ഇപ്പോ എങ്ങനെയുണ്ട്...??? ഞാൻ ദാ വരുന്നു... വൈദി തിടുക്കപ്പെട്ട് കോൾ കട്ട് ചെയ്ത് കാറിന്റെ സ്പീഡ് കൂട്ടി.... എന്താ വൈദീ...എന്താ പ്രശ്നം...??? ഊർമ്മിള...ഊർമ്മിളയ്ക്ക് പെട്ടെന്ന് പെയിൻ വന്നൂന്ന്... ഹോസ്പിറ്റലിലാ... വൈദീടെ ശബ്ദത്തിൽ ഒരുതരം പരിഭ്രമം നിറഞ്ഞു.... അത്.. അതെങ്ങനെ...ഡേറ്റ് ആകാൻ ഇനീം ദിവസങ്ങളുണ്ടല്ലോ....ഇന്ന്...ഇന്നല്ലേ ചിത്രതാരേടെ ഡേറ്റ് പറഞ്ഞിരുന്നത്.... അതേ..ഡേറ്റാവാൻ ഇനീം ദിവസങ്ങളുണ്ട്.. പക്ഷേ ഡോക്ടർ ഇങ്ങനെയൊരു possibility പറഞ്ഞിരുന്നു...twins ആയതുകൊണ്ട് ഡെലിവറി നേരത്തെ ആകാൻ ചാൻസുണ്ടെന്ന്.... വൈദി വെപ്രാളത്തിൽ തലമുടി ചികഞ്ഞും നെറ്റി തടവിയും ഡ്രൈവിംഗ് തുടർന്നു.... ഹോസ്പിറ്റലിൽ ആരൊക്കെയുണ്ട്...?? വേണു...വേണുവുണ്ട്...ചിത്രതാര അഡ്മിറ്റല്ലേ...ഊർമ്മിളയെ ഹോസ്പിറ്റലൈസ് ചെയ്തത് സുഗതാ...അവനാ ഇപ്പോ വിളിച്ചത്...വസുന്ധരയും,വൈദേഹിയുമുണ്ട് കൂടെ.... ന്മ്മ്മ്...അത് നന്നായി....വൈദേഹി കൂടെയുണ്ടാവും...ഞാനവളോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്... ന്മ്മ്മ്...നീ പറയും പോലെ അല്ലല്ലോ നിന്റെ ഭാര്യ അനുസരിക്കുന്നത്... അവള് വേണൂന്റെ മാത്രം അനിയത്തിയല്ലേ.... അങ്ങനെയല്ലേ അവൾടെ മനസിൽ.... ഏയ് അങ്ങനെയൊന്നുമല്ല വൈദീ... ചെറിയൊരിഷ്ടം വേണൂനോടുണ്ട്...ചെറിയേട്ടൻ ആണല്ലോ അതിന്റെയാ... ന്മ്മ്മ്... എന്തായാലും എനിക്ക് പ്രോബ്ലം ഇല്ല...നിന്റെ മനസിൽ എനിക്കല്ലേ ആദ്യ സ്ഥാനം അത് മതി.... വൈദി തിടുക്കപ്പെട്ട് വണ്ടി ഡ്രൈവ് ചെയ്ത് ഹോസ്പിറ്റലിന് മുന്നിലേക്ക് കൊണ്ട് നിർത്തി...വെപ്രാളപ്പെട്ട് പുറത്തേക്കിറങ്ങി റിസപ്ഷനിലേക്ക് ഒരോട്ടമായിരുന്നു...എല്ലാം ചോദിച്ചറിഞ്ഞ് അയാൾ വേഗത്തിൽ ഹോസ്പിറ്റലിന്റെ രണ്ടാം നിലയിലേക്ക് പാഞ്ഞു... അവിടെ പൂവള്ളി മനയിലെ എല്ലാ അംഗങ്ങളും നില്പുണ്ടായിരുന്നു....വൈദിയേയും,പ്രഭയേയും കണ്ടതും സുഗതും വൈദേഹിയും,വസുന്ധരയുമെല്ലാം അവർക്കരികിലേക്ക് പാഞ്ഞടുത്തു..... എന്തായീ.... ഊർമ്മിള....

💬 Comments

View all comments