Chapter Title : റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 2 [അജു അച്ചു]
ശരീരത്തെ പിടിച്ചു നിർത്താൻ കഴിഞ്ഞെങ്കിലും ആരോ പായസം പഴം കൂട്ടി തിരുമിയിട്ട് ഇട്ട തൊലിക്ക് അവൻ്റെ കാലിനെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല അങ്ങനെ അവൻ തെന്നി നേരെ അവളുടെ നേരെ അവൾ അവനേം കൊണ്ട് ഒരു ഭിത്തിയിൽ പതിഞ്ഞു ഒപ്പം അവൻ്റെ ചുണ്ട് അവളുടെ ചെറു റോസാപ്പൂ ചുണ്ടുകളിൽ പതിഞ്ഞു.
പെട്ടെന്നുണ്ടായകൊണ്ട് അവനു എന്തോ മരവിപ്പും ശോക്കും ഒരുമിച്ച് ഫീൽ ചെയ്തു എന്നാൾ അവൾ അവനെ തള്ളി മാറ്റി പെട്ടന്ന് അവിടെന്നു നടന്നു .കണ്ണിൽ നിന്ന് കണ്ണീർ തുടച്ചു കൊണ്ടേയിരുന്നു .അവൻ വിളിച്ചു എങ്കിലും അവൾ നിന്നില്ല .
അവൻ തന്നെ മനപ്പൂർവം ചെയ്തതല്ല എന്നറിഞ്ഞിട്ടും അവൾക്ക് അവിടെ നിക്കാൻ തോന്നിയില്ല.
.........................
രാത്രി അവൾ ഓർത്തു താൻ കണ്ടതാണ് അവൻ വേഗം വന്നപ്പോൾ ആ തൊലിയിൽ തെന്നി വീണതാണ് .പക്ഷേ താനും എന്ത് ചെയ്യാൻ ആണ് അവൾ ആലോചിച്ചു .
നാളെ പോയി അറിയാതെ പറ്റിയതല്ലേ പോട്ടെ എന്ന് പറഞ്ഞു പ്രോബ്ലം സോൾവ് ആക്കണം എന്ന് അവൾ തീരുമാനിച്ചു .
(മുഹ്സിൻ ജിതാഫ വീട്)
മുഹ്സിൻ: ഇക്കാക്ക് പ്രന്താണ്.ഞാൻ എങ്ങനെയെങ്കിലും അവളെ വളച്ച് കുപ്പിയിലാക്കില്ലായിരുന്നോ.
ജിതാഫ്: പിന്നെ എന്നോട് മിണ്ടാതെ അവനോടു മിണ്ടുമ്പോ ഞാൻ വെറുതെ ഇരിക്കാൻ ആണോ
മുഹ്സിൻ : അവനോടു അവൾക്ക് ഫ്രണ്ട്ഷിപ്പ് ആണ് .അവൾക്ക് പ്രേമം ഇപ്പോഴും വെറുപ്പ് തന്നെയാ
ജിതാഫ്:ഇനി അവനോടു അത് പോലും ഇല്ലാതാക്കാൻ ഉള്ള പണി ഒപ്പിച്ചിട്ടുണ്ട് നീ ഒന്ന് സഹായിക്കണം.
മുഹ്സിൻ : ഇക്കാനെ സഹായിക്കാൻ അല്ലേ ഞാൻ പിന്നെ അവളെ വളച്ച് കുപ്പിലാക്കണം എന്നിട്ട്
💬 Comments
View all comments