Chapter Title : റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 2 [അജു അച്ചു]
അജു അവൻ ഇന്ന് വല്ലാത്ത സ്കാനിംഗ് ആണെല്ലോ മരുന്ന് മേടിക്കുവോ
അജു: മരുന്ന് കൃത്യമായി അവനു വേണേൽ അവൻ അത് മേടിച്ചു കഴിക്കട്ടെ ഡോസ് കൂടി പണി കിട്ടാതിരുന്നാൽ മതിയായിരുന്നു
ദീപക്: ഡോസ് കൂടാന സാധ്യത .
സീനിയേഴ്സ് നോട്ടം ഇട്ടു എന്ന് കണ്ടപ്പോ തന്നെ ആളു അവിടുന്ന് വലിഞ്ഞു പിന്നെ എന്നെ കണ്ടതും ഇങ്ങോട്ട് വന്നു.
അജു: ആരോ ഇന്നലെ എന്നോട് പറഞ്ഞു ഇനി കുറച്ചു ദിവസം എല്ലാം നിർത്തുന്നു എന്നൊക്കെ.
ഫഹദ് : നിർത്തി .അതിനു ഇപ്പൊ ഞാൻ എന്താ ചെയ്തേ
അജു: അറിയില്ലേ എന്നാൽ നമക്കു ആ സീനിയർ പുള്ളിയോട് ചോദിച്ചാലോ
ഫഹദ്: നി കണ്ടല്ലെ.
അജു : കണ്ട് പക്ഷേ ഞാൻ മാത്രം അല്ല കണ്ടേ
ഫഹദ്: ഹി. ഹി. ഹി..
ദീപക്:നല്ല ഊള ചിരി .
പിന്നെ ഒരു കൂട്ട ചിരിയോട് അത് നിർത്തി .ഇതിനിടയിൽ ഞാൻ അവളെ തിരയുകയാണ്.സാധാരണ ഒറ്റക്കാണ് നടക്കണെ ഇപ്പൊ ക്ലാസ്സിൽ ഉള്ള ഒരുത്തിയുണ്ട് മുഹ്സിൻ അവളുടെ ഒപ്പമാ
അവളൊരു കാണാൻ തരക്കേടില്ലാത്ത നല്ല കുട്ടിയായി ആണ് തോന്നിയ .ആരെയും അങ്ങനെ മുൻകൂട്ടി നിഗമിക്കരുത് എന്ന് പിന്നീട് മനസ്സിലാകുകയും ചെയ്തതാണ്.
അങ്ങനെ ഞാൻ നോക്കുമ്പോ അതാ ഒരു വെളുത്ത കൈ പത്തി പാതി മറക്കുന്ന ഒരു നല്ല കുപ്പായം കൂടെ അവളുടെ ഒരു ഫോറിൻ മഫ്ത അതും ഒരു വെളുത്തതു മൊത്തത്തിൽ കണ്ടാൽ ഒരു വെള്ളരിപ്രാവിൻ്റെ രൂപത്തിൽ എൻ്റെ പെണ്ണ് പ്രാവ് കുറുകുന്ന പോലെ എന്തോ കൂട്ടുകാരികളും ആയി സംസാരിക്കുന്നു.
അപ്പോ എന്തോ കുറി വീണു
💬 Comments
View all comments