0%

Chapter Title : രചനയുടെ വഴികൾ 2 [അപരൻ]

Author : aparan Read All Parts 619

തവണയെങ്കിലും പാരായണം ചെയ്യാതിരുന്നതിൽ അദ്ദേഹത്തിന് കനത്ത ഇഛാഭംഗവും തോന്നി.

എങ്കിലും രാജാവിന്റെ വാക്ക് വാക്കാണല്ലോ. അപ്പോൾ തന്നെ തങ്കമ്മയെ വിനായകന് കെട്ടിച്ചു കൊടുക്കാൻ രാജാവ് കല്പനയിട്ടു...

" വിനായകാ... അധികം ചടങ്ങൊന്നുമില്ല. ഒരു രക്തഹാരം വിനായകൻ വധുവിനെ അണിയിക്കുന്നു. തിരിച്ചു വധുവും ഒരു രക്തഹാരം വിനായകനേയും അണിയിക്കും. പോരേ..." രാജാവ് ചോദിച്ചു.

ഇഷ്ടം പോലെ രാജകുമാരികളാ. ഇതിനെയെല്ലാം സ്ത്രീധനം കൊടുത്തു കെട്ടിക്കാൻ നോക്കിയാൽ ഖജനാവു കുളം തോണ്ടും. അതു കൊണ്ട് ഡാവിൽ ഓസിനൊരു കല്യാണം. ഇതായിരുന്നു രാജാവിന്റെ മനസ്സിൽ...

നാക്കു ചലിപ്പിക്കാൻ പോലും വിനായകൻ അശക്തനായിരുന്നു. പിന്നെങ്ങനെ എതിർക്കാൻ...

രക്തഹാരം കിട്ടാത്തതു കൊണ്ട് കൊട്ടാരം വെളിച്ചപ്പാടിന്റെ ചുവപ്പുകോണാൻ കീറി രക്തഹാരമാക്കി...

ബുദ്ധിയുദിച്ച തങ്കമ്മയാകട്ടെ ഒരക്ഷരം ഉരിയാടാതെ നമ്രമുഖിയായി നിന്നു...

രാജാവിന്റെ സ്പെഷ്യൽ സമ്മാനമായി രണ്ടു ചന്ദ്രിക സോപ്പ്, രണ്ടു പായ്ക്കറ്റ് കോഹിനൂർ, ഒരു കുട്ടിക്കുറാ പൗഡർ, മാൻഷൻ ഹൗസ് ഫുള്ള്, ദശമൂലാരിഷ്ടം എന്നിവയും കിട്ടി.

വൈകിട്ടത്തെ കപ്പലിനു തന്നെ രണ്ടു പേരും മീരാപ്പൂരിലേക്കു മടങ്ങി.

"പിന്നല്ലേ രസം " നായർ തുടർന്നു...

മീരാപ്പൂരിലെത്തിയ വിനായകൻ ആകെ പരിക്ഷീണനായിരുന്നു. വഴി യാത്രയ്ക്കിടയിലാണ് തങ്കമ്മ രാജകുമാരിയൊന്നുമല്ല എന്ന് വിനായകൻ അറിയുന്നത്. പറ്റിയ അബദ്ധം ആരേയും അറിയിക്കേണ്ടായെന്നു പുള്ളി കരുതി.

അവർ ആദ്യം തങ്കമ്മയുടെ വീട്ടിലാണെത്തിയത്...

കഥകളെല്ലാം വിസ്തരിച്ച ശേഷം തങ്കമ്മ അമ്മയോടു ചോദിച്ചു,

" ഇനിയെന്തു ചെയ്യും അമ്മേ "

വിനായകൻ ഇടികൊണ്ട ചതവൊക്കെ മാറ്റാൻ കുഴമ്പു തേച്ച് ചൂടുവെള്ളത്തിൽ കുളിക്കാൻ പോയ സമയമായിരുന്നു.

" പുളിങ്കൊമ്പാ മോളേ. വിട്ടു കളയരുത് " അമ്മ പറഞ്ഞു.

" വിടാനൊന്നും പോകുന്നില്ലമ്മേ.

💬 Comments

View all comments