Chapter Title : രചനയുടെ വഴികൾ 2 [അപരൻ]
രണ്ടാമത്തേത് മന്ത്രിമാർക്ക്. മൂന്നാമത്തേത് പബ്ലിക്കിന്...
മന്ത്രി ഒരു സ്ക്രൂഡ്രൈവർ എടുത്തു കൊണ്ടു വന്ന് ഭിത്തി തുരക്കാൻ തുടങ്ങി...
" മന്ത്രിപുംഗവനെന്താ ഈ കാണിക്കുന്നത് " രാജാവ് ചോദിച്ചു.
" കാണാനൊരു തൊളയിടുകാ."
" മന്ത്രിക്കു സ്വന്തമായി ഒരു തൊളയില്ലേ. അതിൽക്കൂടെ നോക്കിയാപ്പോരേ. വേണേൽ എന്റെ തൊളയിലൂടെ നോക്കിക്കോ "
" വേണ്ട രാജൻ. സ്വന്തമായി ഇങ്ങനെ തൊളച്ചു കാണുന്നതാ സുഖം"
" അല്ലാ മന്ത്രിപുംഗവൻ ഇതു വരെ ഒളിഞ്ഞു നോക്കിയില്ലേ " ഞാൻ ചോദിച്ചു.
" പിന്നെ മന്ത്രിയിവിടെ എന്തെടുക്കുവാരുന്നെന്നാ സാഹിത്യകാരൻ വിചാരിച്ചത്. രാവിലെ തൊട്ടു തൊളയിലൂടെ നോക്കിനോക്കി മന്ത്രീടെ മൂക്കു ചതഞ്ഞിരിക്കുന്ന കണ്ടോ. ഭിത്തിയിലമർന്നിരുന്നതാ..." അടുത്തു നിന്ന ഭടൻ പറഞ്ഞു
സമയം അഞ്ചുമണി കഴിഞ്ഞിട്ടും മോക്ഷാ ഭരതിനെ കാണാനില്ല. കൊണ്ടുവരാൻ പോയവന്റെ വിവരവുമില്ല.
" ഇനി വല്ല ട്രാഫിക് ജാമിലും അകപ്പെട്ടോ " ഞാൻ മരയ്ക്കാരോടു ചോദിച്ചു.
" ഹേയ്! അസംഭവ്യം. രാജാവിന്റെ വണ്ടിയല്ലേ. ട്രാഫിക് ബാധകമല്ല "
അപ്പോഴേക്കും രാജാവ് തലകറങ്ങി താഴെ.
കൊട്ടാരംവൈദ്യൻ ഓടിയെത്തി. പരിശോധിച്ചു പറഞ്ഞു,
" പേടിക്കേണ്ടാ. ടെൻഷൻ മാറ്റാൻ ഇപ്പം വലിച്ചു കേറ്റിയ വിസ്കി തലയ്ക്കു പിടിച്ചതാ "
" അങ്ങനെ വരാൻ വഴിയില്ലല്ലോ. നിന്നനിൽപ്പിൽ രണ്ടു ഫുള്ളു കേറ്റിയാലും രാജാവിന് ഒന്നും പറ്റാറില്ലല്ലോ " മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
" ദേ ഇതാണു സംഭവം " കുപ്പി കൊണ്ടു വന്ന ഭടൻ പറഞ്ഞു.
സംഗതി ഇതാണ്.
രാജാവ് ഒരു സീസർ ഫുള്ള് പൊട്ടിച്ചു കിണ്ടിയിലൊഴിച്ചു. അത് ഡയല്യൂട്ട് ചെയ്യാൻ രണ്ടു കുപ്പി സോഡയും ഒഴിച്ചു നേരേ വായിലേക്കു
💬 Comments
View all comments