0%

Chapter Title : രചനയുടെ വഴികൾ 2 [അപരൻ]

Author : aparan Read All Parts 627

കമഴ്ത്തി. പക്ഷേ സോഡയാണെന്നു കരുതി ഒഴിച്ചത് വോഡ്ക ആയിപ്പോയി...

വെള്ളം തൊടാതെ ഒരു ഫുൾ വിസ്കിയും രണ്ടു ഫുൾ വോഡ്കയുമാണ് അകത്തായത്. പിന്നെ ടെൻഷനും. തല കറങ്ങാൻ പിന്നെന്തു വേണം.

വൈദ്യന്റെ നിർദ്ദേശ പ്രകാരം രണ്ടു ഭടന്മാർ രാജാവിന്റെ കറങ്ങിക്കൊണ്ടിരിക്കുന്ന തല പിടിച്ചു നിർത്തി. അപ്പോൾ രാജാവ് ദേഹം കറക്കാൻ തുടങ്ങി...

" എന്താ മഹാരാജൻ ഈ കാണിക്കുന്നത് " മന്ത്രി.

" എനിക്ക് എന്തേലും കറക്കിയേ പറ്റൂ " രാജാവ്.

" ഇത്രേം അടിച്ചു കേറ്റിയതല്ലേ. പെട്ടെന്നു കറക്കം നിർത്താൻ പാടില്ല " വൈദ്യൻ.

കറങ്ങിക്കറങ്ങി രാജാവിന്റെ കഴുത്തൊടിയുമെന്നായപ്പോൾ വൈദ്യൻ തന്നെ വേറേ രണ്ടു ഭടന്മാരെ വിളിച്ച് രാജാവിന്റെ ഇരുവശത്തും നിർത്തി. പിന്നെ രാജാവിന്റെ കൈ രണ്ടുമെടുത്ത് അവരുടെ തലയിൽ പിടിപ്പിച്ചു. " ദേ ഇവന്മാരുടെ തല കറക്കിക്കോ "

രാജാവിനു സമാധാനമായി. സ്വയംഭ്രമണം നിർത്തിയിട്ട് രാജാവ് ഭടത്തലകളെ കുശവൻ ചക്രം തിരിക്കുന്നതു പോലെ ഇട്ടു തിരിക്കാൻ തുടങ്ങി...

" കുതിര വരുന്നുണ്ടേ..." ദ്വാരപാലകൻ വിളിച്ചു പറഞ്ഞു.

എല്ലാവരും തല പൊക്കി നോക്കി.

പാതയിൽ നിന്നും ഒരു കയറ്റം കയറി വേണം കൊട്ടാരത്തിലെത്താൻ.

അതാ... ആദ്യം ഒരു കുതിരയുടെ തല പ്രത്യക്ഷപ്പെട്ടു. ക്രമേണ താഴേക്കുള്ള ഭാഗങ്ങളും ദൃശ്യമാകാൻ തുടങ്ങി... കുതിരയ്ക്ക് ഒട്ടും സ്പീഡില്ലെന്നു തോന്നി...

രണ്ടു മൂന്നു മിനിട്ടു കൂടി പിടിച്ചു കുതിരയുടെ കാലുകൾ തെളിഞ്ഞു കാണാൻ. അപ്പോഴതാ കാലുകൾക്കടിയിൽ അതാ ഒരു തല...!

സൂക്ഷിച്ചു നോക്കി. കരുണന്റെയാണു തല.

പിന്നീടാണ് ചിത്രം വ്യക്തമാകുന്നത്.

കരുണൻ കുതിരപ്പുറത്തല്ല. കുതിര കരുണന്റെ പുറത്താണ്...!

കുതിരയേയും ചുമന്നു വരികയാണ്

💬 Comments

View all comments