0%

Chapter Title : രചനയുടെ വഴികൾ 2 [അപരൻ]

Author : aparan Read All Parts 628

കരുണൻ...!

" മൈരൻ. വരുന്ന വഴിക്ക് ബിവറേജിൽ കേറി നെരങ്ങിക്കാണും. അതാ..." കുഞ്ഞാപ്പു.

എല്ലാവരും കൊട്ടാരത്തിന്റെ പോർച്ചിൽ നിരന്നു.

കരുണൻ പോർച്ചിലെത്തി. കുതിര കരുണന്റെ പുറത്തു നിന്നിറങ്ങി !

അപ്പോഴാണ് കണ്ടത് കരുണന്റെ റേയ്ബാൻ ഗ്ലാസ്സ് കുതിരയുടെ മുഖത്ത് !

" പണ്ടാരം വെയിലടിച്ചിട്ട് വിറളി പിടിക്കാതിരിക്കാൻ വച്ചതാ..." കുതിരയുടെ മുഖത്തു നിന്നും റേയ്ബാൻ ഊരി സ്വന്തം മുഖത്തു ഫിറ്റ് ചെയ്ത് കരുണൻ പറഞ്ഞു.

" എന്തു പറ്റി ?"

" മറ്റേ കുതിരയെവിടെ ?"

"രഥമെവിടെ ?"

" നടിയെവിടെ ?"

" മോക്ഷയെത്തിയില്ലേ ?"

ചോദ്യശരങ്ങളുമായി ചാനലുകാരെപ്പോലെ എല്ലാവരും കരുണനെ വളഞ്ഞു.

" പറയാം " കരുണൻ.

എന്നിട്ട് കരുണൻ അകത്തു കയറി.

ജനം പിന്നാലെ. എല്ലാവരുടെ മുഖത്തും ആകാംക്ഷ.

രാജാവു മാത്രം ഇതൊന്നും മൈൻഡ് ചെയ്യാതെ ഭടന്മാരുടെ തല കറക്കുന്നതിൽ വ്യാപൃതനായിരുന്നു...

കരുണൻ രാജാവിന്റെ മുന്നിലിരുന്ന രണ്ടു മിനറൽവാട്ടറിന്റെ കുപ്പിവെള്ളവും സോഡയും മടുമടാ കുടിച്ചിറക്കി. എന്നിട്ട് അവിടിരുന്ന നാലു റോബസ്റ്റാ പഴവും തൊലി പോലും ഉരിയാൻ മെനക്കെടാതെ വിഴുങ്ങി. എന്നിട്ടു നാലുകാലിൽ നിന്നു കിതച്ചു... ( നേരത്തേയുണ്ടായ കാന്താരി എപ്പിസോഡിനു ശേഷം മദ്യത്തിന്റെ കൂടെ എരിവ് കഴിക്കുന്ന പരിപാടി രാജാവ് നിർത്തിയിരുനാനു. പകരം പഴമാക്കി )

പാവം ! കുതിരപ്പുറത്തെങ്ങാനും നിന്നു വീണ് തലയ്ക്ക് ഏതാണ്ടു ഏനക്കേടു പറ്റിയിരിക്കുന്നു ! കാരണം കരുണന്റേയും കുതിരയുടേയും റോളുകൾ പരസ്പരം മാറിപ്പോയിരിക്കുന്നു...

കിതപ്പൊന്നടങ്ങിയപ്പോൾ കരുണൻ നാലുകാലിൽ നിന്നും രണ്ടുകാലിലേക്ക് മാറി.

" എന്റെ മരയ്ക്കാരു മന്ത്രീ... ഈ കുതിരയ്ക്കൊക്കെ വല്ലപ്പോഴും ഇച്ചിരെ പുല്ലും കാടീം കൊടുക്കണം

💬 Comments

View all comments