0%

Chapter Title : രചനയുടെ വഴികൾ 2 [അപരൻ]

Author : aparan Read All Parts 607

ആലോചനയിൽ നിന്നും ഓരോ പിടി വാരി സ്വന്തം തലയിൽ വച്ചു... ഇതാണെളുപ്പം. അല്ലേൽ ഇനി സ്വന്തമായി ആലോചിച്ചൊക്കെ വരാൻ സമയം പിടിക്കും...

ഒരു പിടി ആലോചന തലയിൽ നിന്നൊഴിഞ്ഞപ്പോൾ രാജാവ് ഒരു ഭടനെ വിളിച്ചു,

" എടോ ഭടാ. പോയി ഒരു ലാർജ് ഹണീബീ കൊണ്ടു വാ "

ഭടൻ പോയി. തിരിച്ചെത്തി.

തലയിൽ വലിയോരു ഓട്ടുരുളി. മൂന്നു ലിറ്റർ ഹണീബീയും സോഡയും കൂടി മിക്സ് ചെയ്തതാണ് ഉരുളിയിൽ...

തോൽവി പിണയുമെന്ന ആശങ്ക ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് രാജാവ് ഒറ്റവലിക്ക് ഉരുളി കാലിയാക്കി. ടച്ചിംഗ്സായി കൊണ്ടു വന്ന കാന്താരിമുളകും ഉള്ളിയും ചതച്ചുണ്ടാക്കിയ ചമ്മന്തി ഒരു പിടി വാരി നക്കി.

ഇത്രയും ബ്രാണ്ടിയുടെ പിറകേ കാന്താരിയും കൂടി വയറ്റിലേക്കു ചെന്നപ്പോൾ രാജാവിന്റെ സങ്കടം പൊങ്ങി വന്നു.

രാജൻ തിരുമൂക്ക് പിഴിഞ്ഞു. അടുത്തു നിന്ന ഭടന്റെ കുണ്ടിയിൽ തുടച്ചു.

ഭാഗ്യം കൊണ്ട് കാന്താരി വാരിയ കൈ കൊണ്ടു തന്നെയാണ് രാജമൂക്കു പിഴിഞ്ഞത്...

കാന്താരി മൂക്കിൽ കയറിയ രാജാവും ആസനത്തിൽ കയറിയ ഭടനും കുത്തിയിരുന്നു വലിയവായിലേ കാറി. നിലത്തു വീണു കൈകാലിട്ടടിച്ചു...

പത്തു മിനിറ്റു നേരത്തേക്ക് രാജാവിന്റേയും ഭടന്റേയും ഡ്യുവറ്റ് രാജകൊട്ടാരത്തിന്റെ ഭിത്തികളെ പ്രകമ്പനം കൊള്ളിച്ചു.

ഒടുവിൽ അനുപല്ലവിയിലെ ഹമ്മിംഗ് ഭടനു വിട്ടു കൊടുത്ത് രാജാവ് ഉരുണ്ടുപിരണ്ടെഴുന്നേറ്റു...

അപ്പോഴേക്കും കൊട്ടാരംവൈദ്യന്റെ നിർദ്ദേശാനുസരണം ഒരു പരിചാരിക മറ്റൊരു ഉരുളിയിൽ പനിനീരൊഴിച്ച വെള്ളത്തിൽ ഐസിട്ടതുമായി ഓടിയെത്തി.

രാജാവ് തല ഉരുളിയിലെ വെള്ളത്തിലാഴ്ത്തി...

അപ്പോഴാണ് ഷഡ്ജം പാടിയവസാനിപ്പിച്ച ഭടൻ കണ്ണു തുറന്നത്. കാന്താരിക്കൂതിയുടെ ഉന്മാദലഹരിയിലായിരുന്ന ഭടൻ മറ്റൊന്നുമാലോചിച്ചില്ല. മുന്നിൽ കണ്ട തണുത്ത വെള്ളത്തിലേക്ക് ഭടൻ കുണ്ടി

💬 Comments

View all comments