0%

Chapter Title : രചനയുടെ വഴികൾ [അപരൻ]

Author : aparan Read All Parts 892

പാവം സ്ത്രീ. എന്തു മാത്രം കഴപ്പടക്കിയായിരിക്കും ജീവിക്കുന്നത്...

" എടേയ് നീ ഭാര്യയെ ചീറ്റ് ചെയ്യുന്നുണ്ടോ " മന്ത്രി ചോദിച്ചു.

" പ്രഭോ. ക്ഷമിക്കണം. അടിയൻ സ്വപ്നത്തിൽ പോലും അങ്ങനെ ചെയ്തിട്ടില്ല " പാപ്പാൻ പറഞ്ഞു.

" സ്വപ്നസ്ഖലനത്തിന്റെ കാര്യം വിട്. നീ ആരുമായിട്ടാ ചാറ്റിംഗ് "

" അടിയന്റെ ആൺസുഹൃത്തുമായിട്ടാണേ "

" ശരിയാണ് മഹാമന്ത്രീ. കൂട്ടുകാരനുമായിട്ടാണെന്നു അന്വേഷണത്തിൽ മനസ്സിലായി. ലവന്റെ പേര് പി.നീലാണ്ടൻ. വയസ്സ് അറുപത്തിരണ്ട് " കൊട്ടാരം ചാരൻ എയിഡ്സ് ബോണ്ട് 007 മുന്നോട്ടു നീങ്ങിനിന്ന് പറഞ്ഞു.

അപ്പോൾ ചീറ്റിംഗ് ആരോപണം ശരിയാവില്ല. പക്ഷേ കേട്ടിട്ട് കനകമ്മാൾ പറയുന്നതിൽ എന്തോ കഴമ്പുണ്ടെന്ന് എല്ലാവർക്കും ഒരു ഇന്റ്യൂഷൻ...

സകലരും ആലോചനാനിമഗ്നരായി...

ആലോചനയ്ക്കു ശക്തി പകരാൻ കട്ടൻ ചായയും പരിപ്പുവടയും ഹാഫ്-എ-കൊറോണ ചുരുട്ടും എത്തി.

ചായ കുടിച്ച് വട കടിച്ച് ചുരുട്ടു പുകച്ച് സർവ്വത്ര ആലോചന...

എരിയുന്ന ചുരുട്ടും പുകയുന്ന തലകളും... രാജസഭ പുക കൊണ്ടു നിറഞ്ഞു. സ്പോഞ്ചു പോലുള്ള ശ്വാസകോശം കല്ലു പോലായി. ഈ കൊട്ടാരത്തിനിതെന്തു പറ്റി.സർവ്വത്ര പുക. എന്നു പറഞ്ഞ് കൊതുകുകളും ഈച്ചകളും വെളിയിലേക്കു പാഞ്ഞു...

പുകച്ചുപുകച്ച് ചുമച്ചുചുമച്ചു പണ്ടാരമടങ്ങിയിട്ടും സൊലൂഷ്യൻ കിട്ടിയില്ല...

ഒടുവിൽ രണ്ടും കല്പിച്ച് ഞാൻ മന്ത്രിയോടു പറഞ്ഞു.

" പ്രഭോ. എനിക്കൊരു ഐഡിയ "

" ശരി. തള്ള് "

" നമുക്ക് മെസ്സേജിംഗ് ആപ്പ് ഒന്നു പരിശോധിച്ചു നോക്കിയാലോ "

" ടേയ്.. മണ്ടൻ ക്ണാപ്പാ. ഇതു രാജഭരണക്കാലമാ. ഫോൺ പോലുമില്ല. പിന്നല്ലേ സ്മാർട്ട്ഫോണും വാട്സ്ആപ്പും ഫേസ്ബുക്കും ഇമോയുമൊക്കെ... നിനക്കു മാത്രം ഒരു ' അൽക്കാടെൽ '

💬 Comments

View all comments