0%

Chapter Title : രമിത 2 [MR WITCHER]

Author : MR WITCHER Read All Parts 767

നീ കേട്ടില്ല അല്ലേ.. അതെന്താടാ നിന്റെ ചെവിയിൽ...... ഞങ്ങൾ വിളിച്ചത് കേൾക്കാതിരിക്കാൻ..."

"ഞാൻ കേട്ടില്ല. ഞാൻ വേറെ എന്തോ ചിന്തയിൽ ആയിരുന്നു.. എന്തിനാ വിളിച്ചേ"

അവന്മാർ ചൊറിയാൻ ആണ് നിൽക്കുന്നത് എന്ന് അറിയാം എങ്കിലും ഞാൻ വലിയ മുഖഭാവം ഒന്നും ഇല്ലാതെ പറഞ്ഞു.

അവന്മാരെ എല്ലാരേയും കണ്ടാൽ തന്നെ അറിയാം നല്ല ക്യാഷ് ടീം ആണെന്ന്. എല്ലാവരും നല്ല ബ്രാൻഡ് ഡ്രസ്സ്‌ ഒക്കെ ആണ് ഇട്ടിരിക്കുന്നേ.... അതിൽ 3പേർ കാണാൻ വലിയ കുഴപ്പം ഇല്ല മീഡിയം ശരീരവും എല്ലാം. എന്നാൽ എന്നോട് ചോദിച്ചവൻ ആണെന്ന് തോന്നുന്നുനേതാവ്. അവന്റെ ഇത്തിരി സൈസ് ഒക്കെ ഉണ്ട്.. ഏകദേശം എന്നെ കാലും വരും.

:::::::::::::::::::::::::::

"എന്താ നിന്റ പേര് "

നേതാവ് എന്നോട് ചോദിച്ചു.

" ഞാൻ ഗോകുൽ.... എന്താ നിങ്ങളുടെ ഒക്കെ പേര്.. "

അവന്മാർ എന്നെ ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിലാ... ഞാൻ പിന്നെ വളരെ കൂൾ ആയി തന്നെ അവിടെ നിന്നു..

അവന്മാർ ഒന്നും പറയുന്നില്ല എന്ന് കണ്ടപ്പോൾ.....

" എന്നാൽ ശെരി.. ഞാൻ പോകുന്നു.. ഫസ്റ്റ് ഡേ ആണ്. അപ്പോൾ ക്ലാസ്സ്‌ ഒക്കെ ഒന്ന് കണ്ടു പിടിക്കണം.. പിന്നെ കാണാം "

ഞാൻ അങ്ങനെ പറഞ്ഞു അവിടന്ന് പോകാൻ തിരിഞ്ഞത് അവന്മാർ പിന്നെയും വിളിച്ചു......

"നിന്നോട് ഞങ്ങൾ പോകാൻ പറഞ്ഞില്ല... ഞങ്ങൾ പറയുമ്പോൾ നിനക്ക് പോകാം."

"ഞാൻ പോണം എന്ന് വിചാരിച്ചാൽ പോകും.. അതിന് നിങ്ങൾ പറയണം എന്നില്ല.. നിങ്ങക്ക്‌ പറയാൻ ഉണ്ടേൽ വേഗം പറ "

"ഓഹോ നിനക്ക് അത്ര അഹങ്കാരമോ.... എന്നാൽ പൊക്കോ..

💬 Comments

View all comments