0%

Chapter Title : രമിത 2 [MR WITCHER]

Author : MR WITCHER Read All Parts 767

ഇവന്റെ ഷു കേറ്റികൊടുത്തിട്ടു പൊക്കോ..."

എന്നും പറഞ്ഞു അവന്മാർ ചിരിക്കാൻ തുടങ്ങി.. എനിക്ക് അത് നല്ല ദേഷ്യം വന്നു എങ്കിലും ഞാൻ അത് പുറത്തു കാണിച്ചില്ല. ഞാൻ ചുറ്റും നോക്കിയപ്പോൾ കുറച്ചു കുട്ടികൾ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു..

ആ 4 പേരെയും നോക്കിയപ്പോൾ അവന്മാരും കിടന്നു ചിരിക്കുന്നു.. കൂട്ടത്തിൽ ഒരുത്തൻ അവന്റെ ഷു ലൈസ് അഴിച്ചു കാല് മുന്നോട്ട് നീട്ടി... അത് കണ്ടു ദേഷ്യം വന്നു എങ്കിലും ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു...

"നിങ്ങളുടെ ഒരു ആഗ്രഹം അല്ലേ.. അപ്പോൾ ഞാൻ അത് ചെയ്തില്ലേൽ നിങ്ങള്ക്ക് വിഷമം ആയാലോ.. ഞാൻ കെട്ടിത്തരാം "

എന്നുപറഞ്ഞു ഞാൻ മുന്നോട്ടു പോയി. അപ്പോഴും അവന്റെ മുഖത്ത് ചിരി ഉണ്ടായിരുന്നു.ഞാൻ അവന്റെ കാലിൽ കൈവച്ച അടുത്ത നിമിഷം ഒരു അലർച്ചയോടെ അവൻ പിടയൻ തുടങ്ങി.... ഉടൻ തന്നെ ഞാൻ കൈ എടുത്ത്.. അവന്റെ കൂട്ടുകാർക്കും അവിടെ നോക്കി നിന്ന എല്ലാവർക്കും ഒരു ഞെട്ടൽ തന്നെ ആയിരുന്നു......

കളരി പഠിച്ച സമയത്തു തന്നെ ഞാൻ മർമ വിദ്യായും പഠിച്ചിരുന്നു..മനുഷ്യ ശരീരത്തിൽ ഉള്ള കുറച്ചു മര്മകളെ കുറിച്ച് ഞാൻ പഠിച്ചിരുന്നു.. അത് ഞാൻ അങ്ങനെ ആരിലും ഉപയോഗിക്കില്ല.. ചില സാഹചര്യം എന്നെ അങ്ങനെ ചെയ്യിച്ചു.................... അവന്റെ കാലിൽ പിടിച്ച ഞാൻ പദം മുകളിൽ ഉള്ള മർമത്തിൽ ഒന്ന് അമർത്യാതെ ഒള്ളു അവൻ വേദന കൊണ്ട് അലരാൻ തുടങ്ങി.. കാരണം എനിക്കറിയാം അത് എത്ര മാത്രം വേദന ഉണ്ടാക്കും എന്ന്..

ഞാൻ നോക്കുമ്പോൾ അവന്റെ മുഖത്തു വേദന കാണാൻ കഴിഞ്ഞു.. അവൻറെ ഒരു കൂട്ടുകാരൻ

💬 Comments

View all comments