0%

Chapter Title : രമിത 2 [MR WITCHER]

Author : MR WITCHER Read All Parts 256

"

അവൾ അവളുടെ മധുരമായ ശബ്ദത്തിൽ എല്ലാരോടും പറഞ്ഞു.... ഞാനും അവളെ നോക്കി ഇരിന്നു. എന്നാലും ഞാനും അങ്ങോട്ട്‌ അധികം ശ്രെദ്ധിക്കാൻ നിൽക്കാതെ കിരണിനോട് സംസാരിച്ചു ഇരുന്നു..

അങ്ങനെ ആദ്യ രണ്ടു പിരീഡ് കഴിഞ്ഞു ഇന്റർവെൽ ടൈമിൽ ഞാനും കിരണും പുറത്തോട്ടു ഇറങ്ങി... അപ്പോൾ പിന്നിൽ നിന്നും

"ഹായ്. ഗോകുൽ. "

ഞാൻ തിരിഞ്ഞു നോക്കി എന്റെ ക്ലാസ്സിൽ ഉള്ള കുട്ടി തന്നെ ആണ്... അവൾ എന്റെയും കിരണിന്റെ യും അടുത്ത് വന്നു കൈ തന്നു പരിചയപെട്ടു..

"ഹായ് ഞാൻ വിനിത "

അവൾ ഞങ്ങളോട് സംസാരിക്കാൻ തുടങ്ങി.. എന്നാലും ഞാൻ വലിയ മൈൻഡ് ഒന്ന് കൊടുക്കാതെ വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ സംസാരിച്ചു.. അത് അവൾക്കും മനസ്സിലായി കാണണം....അവൾ ക്ലാസ്സിൽ വച്ചു പലതവണ എന്നെ നോക്കിയത് ഞാൻ ശ്രെദ്ധിച്ചതാണ്..

കുറച്ചു നേരം സംസാരിച്ചു അവൾ പോയി.. ബ്രേക്ക്‌ കഴിഞ്ഞതും ഞങ്ങളും പോയി. അന്നത്തെ ക്ലാസ് പിന്നെ വലിയ സംഭവം ഒന്നും ഇല്ലാതെ തന്നെ മുന്നോട്ടു പോയി.

ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ ഞാൻ ബാഗും എടുത്തു പോകാൻ ആയി ഇറങ്ങി..... അപ്പോഴും വിനിത ഇടയ്ക്കു എന്നെ നോക്കുന്നുണ്ടായിരുന്നു.. ഞാൻ അത് മൈൻഡ് ചെയ്യാതെ പോയി കൂടെ കിരണും.. ഞാൻ ബൈക്ക് എടുത്തു പോകാൻ നിന്നതും അവൻ എന്നെ തന്നെ നോക്കി ആ മരത്തിന്റെ ചുവട്ടിൽ ഉണ്ടായിരുന്നു.. ഞാൻ അത് കാര്യം ആക്കാതെ വീട്ടിൽ പോകാൻ ഇറങ്ങി...

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

"ഡാ എന്നാലും അവൻ ഇന്ന് നമ്മളെ നാണം കെടുത്തിലെ.. എന്റെ കാലാണ് പോയത് .. പുല്ലു ഇപ്പോഴും നല്ല വേദന ഉണ്ട്...

ഡാ വരുൺ എന്താ ഒന്നും മിണ്ടാതെ."

" ഡാ നമ്മൾ കുറെ കൊല്ലം ആയില്ലേ ഒരുമിച്ചു.. നമ്മൾക്കിട്ട് ഉണ്ടാക്കിട്ട് ആരേലും നേരെ പോയിട്ടുണ്ടോ.. നീ വിട് സമയം ഉണ്ടല്ലോ.. "

"ഡാ എന്ത് സമയം.. നാളെ തന്നെ അവനു പണി കൊടുക്കണം.. ഇല്ലേൽ ശെരി ആവില്ല..."

"നീ അടങ്ങു നാളെ അല്ലേ... അപ്പോൾ ശരി ആക്കാം.. ഇപ്പോൾ വാ പോയി രണ്ടെണ്ണം അടിക്കാം... അപ്പോൾ ഒക്കെ ആകും."

അതും പറഞ്ഞു വരുണും ബാക്കി 3 പേരും പോകാൻ ഇറങ്ങി... നാളെ ഗോകുലിനു പണി കൊടുക്കും എന്ന് വിചാരിച്ചു.. കാരണം അവർക്കറിയാം ഈ കോളേജിൽ അവന്മാർ എന്ത് കാണിച്ചാലും പ്രശ്നം ആകില്ല എന്ന്.. തന്തമാരുടെ പിടിപാട് അതെല്ലാം തേച്ചു മച്ചു കളയും..

⚡️⚡️⚡️⚡️⚡️⚡️⚡️

💬 Comments

View all comments