0%

Chapter Title : രമിത 3 [MR WITCHER]

Author : MR WITCHER Read All Parts 365

ആയി നിൽക്കുന്ന എന്റെ ഭാര്യയും.....

അപ്പോഴാണ് ഞാൻ അവളെ കാണുന്നത് അവൾ തന്നെ

രമിത..

ഇവൾ എന്നെ ചതിക്കുക ആയിരുന്നോ... അവളോടുള്ള ഇഷ്ടം എല്ലാം ദേഷ്യത്തിന് മുന്നിൽ ഒന്നും അല്ലാതായി തീർന്നു...എനിക്കു ദേഷ്യം കൊണ്ട് ശരീരം ആകെ വിറക്കാൻ തുടങ്ങി...

ഞങ്ങൾ വീട്ടിൽ എത്തി സംഭവം അറിഞ്ഞു അകൽപക്കത്തു ഉള്ളവരും നാട്ടുകാരും എല്ലാം വന്നിരുന്നു.. ചേട്ടനും അമ്മയും എല്ലാം അവരെ പറഞ്ഞയച്ചു..

ഞാൻ ഒന്നും ചെയ്യാൻ പറ്റാതെ ഹാളിൽ സോഫയിൽ ഇരിക്കുക ആയിരുന്നു...

ചേട്ടൻ എന്റെ അടുത്ത് വന്നു എന്റെ കവിളിൽ അടിച്ചു വേദനയും സങ്കടവും കൊണ്ട് ഞാൻ വല്ലാതെ ആയി...

"ഡാ എന്നാലും നിനക്കു എങ്ങനെ തോന്നിയെടാ ഞങ്ങളെ ചതിക്കാൻ... ഈ പാവം പെൺകുട്ടിയെ ചതിക്കാൻ "

"ചേട്ടാ ഞാൻ "

പറയുന്നതിന് മുൻപ് അടുത്ത അടി വിഴുന്നു....

"നീ ഇനി എന്നെ അങ്ങനെ വിളിക്കരുത്.... ഇങ്ങനെ ഒരു അനിയൻ എനിക്കു ഇല്ല.."

"ചേട്ട ഞാൻ പറയുന്നത് ഒന്ന് കേൾക്കു പ്ലീസ് "

നീ ഒന്നും പറയണ്ട... എനിക്ക് ഒന്നും കേൾക്കുകയും വേണ്ട... ഇനി എനിക്കു നിന്നെ കാണണ്ട.... "

അതും പറഞ്ഞു ചേട്ടനും ഇറങ്ങി പോയി.... ഞാൻ നോക്കിയപ്പോൾ അമ്മയും ചേട്ടത്തിയും ഹാളിൽ തന്നെ ഉണ്ട് എല്ലാരും ഭയങ്കര കരച്ചിൽ തന്നെ ആണ്.... ഞാൻ അമ്മയെ നോക്കിയപ്പോൾ അമ്മ മുഖം തിരിച്ചു കളഞ്ഞു...

"ചേട്ടത്തി ചേട്ടത്തി എങ്കിലും ഞാൻ പറയുന്നത് ഒന്ന് കേൾക്കു...."

ചേട്ടത്തി ഒന്നും മിണ്ടിയില്ല..... എന്നെ നോക്കി കൂടി ഇല്ല... അത് എനിക്കു മരണതുല്യം ആയ വേദന സമ്മാനിച്ചു.. ചേട്ടത്തി പോലും എന്നെ മനസ്സിലാക്കിയില്ല.....

ഞാൻ നോക്കിയപ്പോൾ രമിത അവിടെ ഒരു സൈഡിൽ തല കുനിച്ചു ഇരുന്നു കരയുന്നു...

"ഡി നീ എന്നെ ചതിക്കുക ആയിരുന്നല്ലേ......."

ഞാൻ ദേഷ്യപ്പെട്ടു കൊണ്ട് അവളുടെ നേരെ ചാടി. അവളെ അടിക്കാൻ ഓങ്ങിയ കൈ അമ്മ കയറി പിടിച്ചു എന്നിട്ട് എൻറെ കാരണം നോക്കി ഒരെണ്ണം തന്നു....

"നീ ഉള്ള തെറ്റ് മുഴുവൻ ചെയ്തിട്ട്... ആ കൊച്ചിനെ പറയുന്നോ... അതിന്റെ ദേഹത്തു എങ്ങാൻ കൈ വച്ചാൽ കൊന്നു കളയും ഞാൻ നിന്നെ....."

അമ്മ എന്നോട് പറഞ്ഞ വാക്ക് കേട്ടപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി..... എന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി ഞാൻ നേരെ മുറിയിൽ പോയി വാതിൽ അടച്ചു കിടന്നു... മനസ്സ് വല്ലാതെ നോവുന്നുണ്ടായിരുന്നു...

എന്നെ ആരും മനസ്സിലാക്കുന്നില്ല...... എന്നെ

💬 Comments

View all comments