Chapter Title : രമിത 3 [MR WITCHER]
ആർക്കും വിശ്വാസം ഇല്ല... ഞാൻ സ്വയം പറഞ്ഞു കരഞ്ഞു.... അറിയാതെ എപ്പോഴോ ഉറങ്ങി പോയി....
പിന്നെ ഉണർന്നപ്പോൾ എന്റെ വിഷമം ഇരട്ടിച്ചു..... എന്നെ മനസ്സിലാകാത്തവരുടെ കൂടെ ഇനി നിൽക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ഞാൻ നടുവിടാൻ തീരുമാനിച്ചു. ഞാൻ ബാഗ് എല്ലാം എടുത്ത് വീട്ടിൽ നിന്നും ഇറങ്ങി... എങ്ങോട്ടെന്ന് അറിയാത്ത യാത്ര.....
------------------------------------------------------------------------ ബസ് സ്റ്റാൻഡിൽ നിർത്തിയപ്പോൾ ആണ് ഞാൻ ഉണർന്നത്.... ഞാൻ ബസ്സിൽ നിന്നു ഇറങ്ങി അടുത്ത കടയിൽ നിന്നും ഒരു ചായ കുടിച്ചു അവിടെ ഇരുന്നു... ബസ്റ്റാന്റ് നിന്നും 10 km ഉണ്ട്.... ഞാൻ നേരെ ഒരു
ഓട്ടോപിടിച്ചു വീട്ടിൽ പോകാൻ ഒരുങ്ങി..... 3വർഷത്തിന് ശേഷം ഞാൻ വീട്ടിൽ പോകുന്നു.. എന്തായിരിക്കും അവരുടെ പ്രതികരണം... അവർക്കു എന്നോട് വെറുപ്പ് കാണുമോ.. അവർ എന്നോട് സംസാരിക്കുമോ..... ഞാൻ എന്ത് പറഞ്ഞു അവരെ സമാധാനിപ്പിക്കും.. ഓരോന്ന് ആലോചിച്ചു ഞാൻ ഓട്ടോയിൽ ഇരുന്നു...
ഓട്ടോ അപ്പോൾ ഞങ്ങളുടെ വീടിനു സാമിപം എത്തിയിരുന്നു.. ഞാൻ നിർത്താൻ പറഞ്ഞു ഓട്ടോയിൽ നിന്നും ഇറങ്ങി.. ക്യാഷ് കൊടുത്തു ഞാൻ ഗേറ്റ് കടക്കാൻ ഒരുങ്ങി മനസ്സ് വല്ലാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.
ഞാൻ നേരെ ഗേറ്റ് കടന്നു വീട്ടിൽ നോക്കിയതും ഞെട്ടിപ്പോയി... കണ്ണെല്ലാം കലങ്ങുന്ന പോലെ മനസ്സ് പൊട്ടുന്നപോലെ
ഞാൻ അങ്ങോട്ട് ഓടി..........
തുടരും ?
💬 Comments
View all comments