Chapter Title : രമിത 3 [MR WITCHER]
ഞാൻ കുറച്ചു നേരം കൂടി കിടന്നപ്പോൾ..... എന്റെ ഫോൺ പിന്നെയും റിങ് ചെയ്യാൻ തുടങ്ങി... ..ഞാൻ നോക്കിയപ്പോൾ ഒരു പരിചയം ഇല്ലാത്ത നമ്പർ....
"ഹലോ "
"ഹലോ.. ഗോകുൽ അല്ലേ.. രാഹുലിന്റെ ബ്രദർ..."
അപ്പുറത്ത് നിന്നും ഒരു സ്ത്രി ശബ്‍ദം....... കേട്ടു പരിചയം ഇല്ല..
"അതെ.. ഞാൻ ഗോകുൽ ആണ്... നിങ്ങൾ ആരാ എന്താ വേണ്ടത്.."
"ഞാൻ താര കൃഷ്ണൻ....... ചേട്ടന്റ കൂടെ ബാങ്കിൽ വർക്ക് ചെയ്യുന്ന ആളാണ്... എനിക്കു തന്നെ ഒന്ന് അത്യാവശ്യം ആയിട്ട് കാണണം "
"എന്നെയോ എന്തിനു.."
"അതൊക്കെ ഞാൻ നേരിട്ട് പറയാം.... "
"നിങ്ങൾ കാര്യം പറയു..... എന്നിട്ട് നോക്കാം "
"ഗോകുൽ അല്പം സീരിയസ് ആണ്.... നേരിട്ട് പറയാം.... "
"എന്ത് സീരിയസ്?"
"അത് നിന്റെ ചേട്ടൻ ഒരു വലിയ പ്രേശ്നത്തിൽ ആണ്.... ബാക്കി നേരിട്ട് പറയാം "
അത് കേട്ടപ്പോൾ ഞാൻ ഞെട്ടി... കാരണം ചേട്ടൻ അങ്ങനെ പ്രേശ്നത്തിന് ഒന്നും പോകില്ല.. ഇപ്പോൾ എന്താ ഇത്.. ഞാൻ ആകെ വല്ലാതെ ആയി.
"ചേട്ടന് എന്ത് പ്രശ്നം......? പറയു "
" അതല്ലേ ഞാൻ നേരിട്ട് പറയാം എന്ന് പറഞ്ഞത്......"
"ഞാൻ വരാം എവിടെയാ വരേണ്ടേ "
"ഞാൻ ഇപ്പോൾ.... ഹോട്ടൽ രാജധാനി യിൽ ഉണ്ട്.. റൂം നമ്പർ 411"
"ഓക്കേ ഞാൻ 1 മണിക്കൂറിനു ഉള്ളിൽ എത്താം."
"ഓക്കേ വാ... ഞാൻ നേരിട്ട് പറയാം "
ഞാൻ പിന്നെ ഒന്നും നോക്കിയില്ല വേഗം എണിറ്റു ഫ്രഷ് ആയി..... താഴെ പോയി അമ്മ ചോദിച്ചപ്പോൾ ഫ്രണ്ട്നെ കാണാംണം എന്ന് കള്ളം
💬 Comments
View all comments