Chapter Title : രമിത 3 [MR WITCHER]
പറഞ്ഞു ബൈക്ക് എടുത്ത് നേരെ അവർ പറഞ്ഞ സ്ഥലത്തോട്ടു പോയി......
പോകുമ്പോൾ മനസ്സ് ആകെ സങ്കിരണം ആയിരുന്നു... ചേട്ടനെ പറ്റി ആലോചിച്ചു....
ഞാൻ നേരെ അവർ പറഞ്ഞ ഹോട്ടലിൽ പോയി... ലിഫ്റ്റിൽ കയറി 4ആം നിലയിൽ ഇറങ്ങി നടന്നു... റൂം കണ്ടു പിടിച്ചു... ഞാൻ റൂം ബെൽ അടിച്ചു ഒരു റെസ്പോൺസും ഇല്ല.. ഞാൻ ഒന്നും കൂടി അമർത്തി... എന്നിട്ടും അനക്കം ഇല്ല.. റൂം ലോക്ക് അല്ലായിരുന്നു...
പെട്ടന്ന് തന്നെ ഞാൻ ഡോർ തുറന്നു അകത്തേക്ക് കയറാൻ പോയി.. ഉടനെ തന്നെ ബാക്കിൽ നിന്നും ആരോ എന്നെ പിടിച്ചു തള്ളുകയും ഒരാൾ എന്റെ തലയിൽ ശക്തി ആയി അടിക്കുകയും ചെയ്തു പെട്ടന്ന് ഉണ്ടായ അടിയിൽ തന്നെ എന്റെ ബോധം പോയി... അടുത്ത് ഞാൻ ഉണരുമ്പോൾ ഞാൻ ഒരിടത്തു ഇരിക്കുന്നു തൊട്ടു മുന്നിൽ ഒരു കുട്ടി ഇരുന്നു കരയുന്നു.. എവിടേയോ കണ്ടു നല്ല പരിചയം ഉണ്ടായിരുന്നു എന്നാൽ അടി കിട്ടിയ കാരണം ഒന്നും നേരെ പറ്റുന്നില്ല...
ഞാൻ നോക്കുമ്പോൾ മുറിയിൽ പോലീസ് ഉൾപ്പെടെ കുറേപേർ ഉണ്ട്... പതിയെ പതിയെ എന്റെ ബോധം പിന്നെയും പോയി തുടങ്ങി.. പകുതി ബോധത്തിൽ ഞാൻ മനസ്സിലായി എന്നെ ഹോട്ടൽ റൂമിൽ നിന്നും ഒരു പെൺകുട്ടിയുടെ കൂടെ പൊക്കിയിരിക്കുന്നു... എല്ലാം പൂർത്തിയായി...
പിന്നെ നടന്നത് എല്ലാം യാന്ത്രികം ആയിരുന്നു. അമ്പലത്തിൽ വച്ചു അവളുടെ കഴുത്തിൽ താലികെട്ടിയതും, നിറകണ്ണുകളോടെ എന്റെ അടുത്ത് നിൽക്കുന്ന എന്റെ അമ്മയും ചേട്ടനും, ചേട്ടത്തിയും എല്ലാം... എന്നാൽ നടക്കുന്ന ഒന്നും മനസ്സിലാകാതെ കിളിപോയി നിൽക്കുന്ന ഞാനും എന്റെ അടുത്ത് എന്റെ താലിയും
💬 Comments
View all comments