Chapter Title : രമിത 3 [MR WITCHER]
ഒരു നോട്ടം നോക്കി.......
ഞാൻ ഇതെന്തു മയിര് എന്ന് ആലോചിച്ചു ഇരുന്നു..
ഏകദേശം 1 മണിക്കൂർ കഴ്ഞ്ഞതും ഒരാൾ വന്നു എന്നെ പ്രിൻസിപ്പൽ വിളിക്കുന്നു എന്ന് പറഞ്ഞു.. ഞാൻ പോകാനായി പോയതും ക്ലാസ്സ് മുഴുവൻ എന്നെ തന്നെ നോക്കി.... ഞാൻ നടന്നു പുറത്തു ഇറങ്ങി... .. ...... .... .. ഞാൻ നേരെ ഓഫീസ് മുറിയിലോട്ടു പോയി നോക്കിയപ്പോൾ അവന്മാരുടെ അച്ഛൻ മാരും എൻറെ ചേട്ടനും എല്ലാം ഉണ്ടായിരുന്ന.... അവന്മാർക്ക് വലിയ പരിക്ക് ഇല്ല എന്നാലും നല്ല വേദന ഉണ്ടെന്നു അവന്മാരുടെ മുഖം കണ്ടാൽ അറിയാം...
അവന്മാരുടെ അച്ചന്മാർ എല്ലാം നല്ല ദേഷ്യത്തിൽ ആണ്......... എന്നെ ഇപ്പോൾ കൊല്ലും എന്നാ മട്ടിൽ ആണ് അവന്മാർ നിക്കുന്നത്.. ഞാൻ ചേട്ടനെ നോക്കിയപ്പോൾ ചേട്ടൻ ഒന്നും പറയാതെ അവിടെ നിൽക്കുന്നു. ഞാൻ നേരെ ചേട്ടന്റെ അടുത്ത് പോയി...
"ഡാ പേടിക്കാൻ ഒന്നും ഇല്ല രാജൻ സർ വിളിച്ചിരുന്നു നിന്റെ പ്രിൻസിപാലിനെ... പുള്ളി നോക്കി കൊള്ളാം എന്ന് പറഞ്ഞു..."
"ശെരി ചേട്ടാ...."
ഞാൻ അവിടെ കയ്യും കെട്ടി അങ്ങനെ നിന്നു.. ഉടനെ തന്നെ പ്രിൻസിപ്പൽ വന്നു എന്നെ ഒന്ന് തുറിച്ചു നോക്കി സീറ്റിൽ പോയി ഇരുന്നു....
" ഗോകുൽ.. തന്നോ ഞാൻ അന്നേ നോക്കിവച്ചതാ..താൻ ഇപ്പോൾ എന്താ കാണിച്ചേ.. താൻ എന്തിന ഇവരെ തല്ലിയത്.. "
"വെറുതെ ഇരിക്കുന്ന ഇവന്മാരെ പോയി തല്ലാൻ എനിക്ക് തലയ്ക്കു ഓളം ഒന്നും ഇല്ല.. സർ.. ഞാൻ തല്ലിട്ടുണ്ടേൽ അതിനു കാരണവും ഉണ്ട്.."
"താൻ കൂടുതൽ ഒന്നും പറയണ്ട....... വന്നു രണ്ടു ദിവസ്സം അല്ലേ ആയുള്ളു
💬 Comments
View all comments