Chapter Title : രമിത 3 [MR WITCHER]
കേറി ചൊറിയാൻ വന്നതാണ് ഇന്നലെ മുതലേ... ഞാൻ ഇന്നലെ പറഞ്ഞാണ് പ്രേശ്നത്തിന് താല്പര്യം ഇല്ലെന്നു ഇവന്മാർക്ക് കിട്ടിയോ തീരു എന്ന് വന്നു ചോദിച്ചു വാങ്ങിയതാണ്.... ഇനിയും ഇവന്മാർ പ്രശ്നം ഉണ്ടാക്കാൻ വന്നാൽ ഇത് പോലെ തന്നെ ഞാൻ ഇനിയും പ്രതികരിക്കും "
"ഇനി സർ ഇതിന്റെ പേരിൽ ആക്ഷൻ എടുക്കുവാണേൽ ഇവന്മാർക്കും സെയിം ആയിരിക്കണം.. അല്ലെങ്കിൽ ബാക്കി ഞാൻ അപ്പോൾ നോക്കും "
ഞാനും നന്നായി കലിപ്പിച്ചു തന്നെ പ്രിൻസിപാലിനോട് പറഞ്ഞു.. ചേട്ടൻ ഇനി ഒന്നും പറയണ്ട എന്ന് പറഞ്ഞു എന്നെ വിലക്കി.... ഞാൻ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു.. അവന്മാരുടെ തന്തമാറും എന്നെയും പ്രിൻസിപാലിനെയും നോക്കി നിന്നു..
" നിങ്ങൾ വീഡിയോ കണ്ടല്ലോ.. നിങ്ങളുടെ മക്കൾ ആണ് വണ്ടി കൊണ്ട് ഇടിക്കാൻ പോയി പ്രശ്നം ഉണ്ടാക്കിയത്... ഇവനെ അടിച്ചപേരിൽ ആക്ഷൻ എടുത്താൽ ഇവന്മാർക്കും അത് തന്നെ ചെയ്യണ്ടി വരും.. അത് കൊണ്ട് ഈ തവണ വിടുന്നതാ നല്ലത് "
"എന്നാൽ താൻ എന്തോ ചെയ്... ഞങ്ങൾ പുറത്തു വച്ചു ഇവനെ കണ്ടോളാം " തന്തമാർ പറഞ്ഞു...
"അത് നിങ്ങൾ എന്തോ ചെയ്.... എന്നെ acp രാജൻ വിളിച്ചിരുന്നു ഈ കാര്യത്തിൽ.. നിങ്ങളെ പറ്റി പറഞ്ഞിരുന്നു.. അപ്പോൾ അദ്ദേഹം പറഞ്ഞു നിങ്ങളെ നന്നായി അറിയാം ഇതിന്റെ പേരിൽ എന്തേലും പ്രശ്നം ഉണ്ടാക്കാൻ പോയാൽ പഴയ കേസ് കുറെ ബാക്കി ഉണ്ട്. എല്ലാത്തിനെയും പിടിച്ചു അകത്തിടും എന്ന് പറഞ്ഞു "
പ്രിൻസിപ്പലിന്റെ വായിൽ നിന്നും രാജൻ സർ പറഞ്ഞ കാര്യം കേട്ടതും അവന്മാരുടെ തന്തമാർ ഒന്ന് ഞെട്ടി... അവന്മാർ ഒന്ന് വിരണ്ട പോലെ തോന്നി.. പഴയ വല്ല വലിയ പ്രേശ്നങ്ങളും ആവും.. അവന്മാർ ഒന്നും പറഞ്ഞില്ല പിന്നെ..
"അപ്പോൾ എങ്ങനെ സർ ഈ പ്രശ്നം ഇവിടെ വിടുക അല്ലേ....... എങ്കിൽ ആ പരാതി പിൻവലിക്കാമല്ലോ "
പ്രിൻസിപ്പൽ ചോദിച്ചത് അവർ തലയിട്ടി എന്നെ ഒന്ന് രൂക്ഷമായി നോക്കിട്ടു അവന്മാരെയും വിളിച്ചു പുറത്തു പോയി...അവന്മാർ ഒരു പകയുള്ള കണ്ണുമായി എന്നെ നോക്കി ഇറങ്ങി പോയി ...
അത് ഒക്കെ കണ്ടപ്പോൾ എനിക്ക് പെട്ടന്ന് ചിരി വന്നു.. എന്റെ ചിരികണ്ടു ചേട്ടൻ എന്നോട് മിണ്ടാതിരിക്കാൻ പറഞ്ഞു...
"താൻ ചിരിക്കണ്ട.. എപ്പോഴും ഇങ്ങനെ ഉണ്ടായിന്നു വരില്ല... അത് കൊണ്ട് മാറിയത്തിക്കു പഠിക്കാൻ നോക്ക്... മ്മ് പൊക്കോ "
"സർ എനിക്കു വേറെ ഒന്നും പറയാൻ ഇല്ല...
💬 Comments
View all comments