Chapter Title : രമിത 3 [MR WITCHER]
ഞാൻ അനാവശ്യം ആയി പ്രശ്നം ഒന്നും ഉണ്ടാക്കില്ല "
ഞാൻ അതും പറഞ്ഞു ചേട്ടനെയും വിളിച്ചു പുറത്തു ഇറങ്ങി..
"ഡാ രാജൻ സർ ഉള്ളോണ്ട് രക്ഷ പെട്ടു.. എന്നാലും നീ ഇമ്മാതിരി ഇടി ആട ഇടിച്ചേ.. പാവം ആ പയ്യന്മാർ "
"ഒന്ന് പോ ചേട്ടാ..... ഞാൻ മാറിയത്തിക്കു തൊട്ടു കൂടി ഇല്ല "
"എന്നാ ശെരിയെടാ ഞാൻ ബാങ്കിൽ ഹാഫ്ഡേ ലീവ് എടുത്ത്... ഇനി വീട്ടിൽ പോകുവാ.. നീ വൈകിട്ട് വാ."
"ശെരി ചേട്ട.... പിന്നെ ചേട്ടത്തിയോടും അമ്മയോടും പറയണ്ട.... അവർ അടിച്ചു എന്റെ പുറം പൊളിക്കും ??"
"തത്കാലം പറയുന്നില്ല... നീ ക്ലാസ്സിൽ പോകാൻ നോക്ക് "
ചേട്ടൻ അതും പറഞ്ഞു പോയി.... ഞാൻ അതും നോക്കി നിന്നു ചേട്ടൻ എന്തൊരു കൂൾ മനുഷ്യൻ ആണ്.. ഞാനോ.?. ചേട്ടനെ പോലെ ഒക്കെ ആയാൽ മതിയായിരുന്നു. ഞാൻ അതും ആലോചിച്ചു ക്ലാസ്സിൽ പോയി... ഡോർ കടന്നു ചിരിച്ചു വരുന്ന എന്നെ കണ്ടു എല്ലാരും ഒരു അത്ഭുതത്തോടെ നോക്കി ഇരിന്നു... വിനിത ഇപ്പോഴും എന്നെ നോക്കി ഇരിക്കുന്നു.. മുഖത്തു ഒരു വല്ലാത്ത ഭാവം ദേഷ്യം ആണോ.. എന്തോ.. എന്ത് മലരും ആകട്ടെ... ബഞ്ചിൽ പോകുന്നവഴി ഒളിക്കണ്ണിട്ടു ഞാൻ രമിതയെ നോക്കി അവളും എന്നെ നോക്കിയതും ആ സമയത്തു ആയിരുന്നു... ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ കോർത്തു പെട്ടന്ന് അവൾ നോട്ടം മാറ്റി.......ഞാൻ ഒന്ന് കൂടി നോക്കി പോയി കിരണിന്റെ ഒപ്പം ഇരുന്നു.......
കിരണിനോട് നടന്ന കാര്യം എല്ലാം വിസ്തരിച്ചു പറഞ്ഞു.. കേട്ടു കഴിഞ്ഞപ്പോൾ കിളിപ്പോയ അവസ്ഥ ആയിരുന്നു.. കാരണം അവന്മാർക്ക് ഇത് ആദ്യത്തെ അനുഭവം ആണ്... പിന്നെ അവന്മാരുടെ തന്തമാർ ചില്ലറക്കാർ അല്ലല്ലോ. പുളിപോലെ വന്നത് എലിപോലെ പോയത് ഓർത്തു അവൻ ഇരുന്നു .. രാജൻ സർ ഇല്ലായിരുന്നേൽ പണി ആയേനെ..... ചേട്ടന് കുറച്ചു നല്ല ഫ്രണ്ട്‌സ് ഉണ്ട് സ്വന്തം കാര്യത്തിന് ചേട്ടൻ ഒന്നും അവരെ ശല്യം ചെയ്യില്ല... എന്റെ വല്ലിക്കെട്ട് കേസുകൾ മാത്രം ആയിരുന്നു അവരുടെ തല വേദന.......
അങ്ങനെ അന്നത്തെ ക്ലാസ്സ് കഴിഞ്ഞു..... ഞാൻ ക്ലാസ്സിൽ നിന്നും ഇറങ്ങി ബൈക്ക് എടുത്തു വീട്ടിൽ പോയി... ചേട്ടൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഞാൻ പോയി ഫ്രഷ് ആയി ഹാളിൽ ചായ കുടിക്കാൻ വന്നു.....
പുറം പൊളിയുന്ന ഒരു അടി ആയിരുന്നു കിട്ടിയത്.... നോക്കിയപ്പോൾ ചേട്ടത്തി ആണ്.... ഭദ്രകാളി ഭാവം........ ചേട്ടനെ
💬 Comments
View all comments