Chapter Title : രമിത 3 [MR WITCHER]
ഊളകളും അവളോട് ഇഷ്ടം പറഞ്ഞു എന്നാലും അവൾ അതെല്ലാം പുല്ലു പോലെ തള്ളിക്കളഞ്ഞു.... എനിക്ക് അവളെ കാണുമ്പോൾ തന്നെ ഒരു വല്ലാത്ത ഫീൽ.... ബാക്കി എല്ലാരോടും സംസാരിച്ച ഞാൻ അവളോട് മാത്രം ഒന്നും സംസാരിച്ചിട്ടില്ല ഇതുവരെ .... അത് അവൾക്കും മനസ്സിലായോ എന്ന് അറിയില്ല.....
അങ്ങനെ ദിവസ്സങ്ങൾ പോയി കൊണ്ടിരുന്നു.. ഇതിൽ പല ദിവസ്സവും വരുണും ഗാങ്ങും ആയി കണ്ടിരുന്നു എങ്കിലും അവന്മാർ പിന്നെ പ്രശ്നം ഒന്നും ഉണ്ടാക്കാൻ..... എന്നാലും അവരുടെ മുഖം കണ്ടാൽ അറിയാം എന്നോടുള്ള കലിപ് ഇതുവരെ മാറിയിട്ടില്ല എന്ന്.... ഞാനും അവന്മാരെ അധികം മൈൻഡ് ചെയ്യാൻ പോയില്ല... ഇങ്ങോട്ട് പ്രശ്നം ഉണ്ടാക്കാൻ വന്നില്ലേൽ നമുക്ക് എന്താ അല്ലേ....
അങ്ങനെ മാസ്സങ്ങൾ കഴിഞ്ഞു പോയി... ഫസ്റ്റ് സേം എക്സാം കഴിഞ്ഞു. ഒരു ദിവസ്സം ഞാനും കിരണും ക്യാന്റീനിൽ നിന്നു ഫുഡ് കഴിച്ചോണ്ട് ഇരുന്നപ്പോൾ വിനിത ഞങ്ങളുടെ അടുത്ത വന്നു സംസാരിക്കാൻ വന്നു.. ഞാൻ അവളെ മൈൻഡ് ചെയ്തില്ല എങ്കിലും കിരൺ അവളോട് എന്തൊക്കയോ സംസാരിച്ചു........ ഉടനെ അവൾ എന്റെ പ്ളേറ്റിൽ കയ്യിട്ടു ഫുഡ് എടുത്തു.... എനിക്കു ആ പ്രവർത്തി നന്നായി ദേഷ്യം വന്നു... എന്റെ മുഖത്തു ദേഷ്യം ഇറച്ചു കയറി.. എന്നാലും ഞാൻ അവളെ ഒന്ന് പറയുക ചെയ്യാതെ അവിടെ നിന്നും എണിറ്റു പോയി......... എന്റെ പ്രവർത്തി അവളിൽ ഒരു ഞെട്ടാൻ ഉണ്ടാക്കി.. ഞാൻ നേരെ ഒരു മരത്തിന്റെ താഴെ പോയി ഇരുന്നു...... കുറച്ചു കഴിഞ്ഞു കിരണും വന്നു..
"ഡാ നീ എന്തിനാ ദേഷ്യപ്പെട്ടു പോയത്...."
"ഡാ നീ കണ്ടില്ലേ അവൾ കാണിച്ചത്.... എനിക്ക് ഒന്നത്തെ അവളെ കാണുന്നതേ ഇഷ്ടമല്ല... അപ്പോഴാ അവൾ കയ്യിട്ടു ഫുഡ് എടുത്തത്..... "
"ഡാ... നിന്റെ ദേഷ്യം കണ്ടപ്പോൾ ഞാൻ കരുതി അവൾക്കിട്ട് ഒരണ്ണം കൊടുക്കും എന്ന്. എന്തായാലും ഒന്നും ചെയ്യാത്ത നന്നായി "
"അടി കൊടുക്കണം എന്ന് തോന്നിയത.... പിന്നെ വേണ്ടാന്ന് വച്ചു....."
എന്റെ സംസാരം കേട്ടതും അവൻ ചിരിയ്ക്കാൻ തുടങ്ങി.... ഞാനും അവന്റ ഒപ്പം കൂടി... ഞങ്ങൾ നേരെ ക്ലാസ്സിലോട്ടു പോയി....
ക്ലാസ്സിൽ കയറിയതും ഞാൻ രമിതയെ നോക്കി അവൾ എന്തോ വായിച്ചു കൊണ്ടിരിക്കുക ആയിരുന്നു...... ഞാൻ നടന്നു ക്ലാസ്സിന് നടുക്ക് എത്തിയപ്പോൾ വിനിത കയറി വട്ടം നിന്നു....
"ഗോകുൽ എനിക്ക് കുറച്ചു സംസാരിക്കണം "
"എന്താ... പറ...."
ഞാൻ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു..
"നമുക്ക് ക്ലാസിനു പുറത്തു
💬 Comments
View all comments