Chapter Title : രമിത 4 [MR WITCHER]
കുറേനേരം കൊച്ചിനെ കളിപ്പിച്ചു...... എന്റെ കളിപ്പിക്കൽ ഇഷ്ടപ്പെട്ടു കൊണ്ട് അവൾ കരയാൻ തുടങ്ങി... ചേട്ടത്തി അവളെയും എടുത്തു റൂമിൽ പോയി.....
ഞാൻ എന്തൊക്കയോ ആലോചിച്ചു കുറേനേരം ആ സോഫയിൽ കിടന്നു... സമയം അപ്പോൾ ഏകദേശം 10 മണി ആയിരുന്നു.. ഞാൻ പതിയെ ഉറക്കത്തിലേക്കു വീണു..... പിന്നെ കണ്ണ് തുറന്നത് രാവിലേ ആണ്..... അടുക്കളയിൽ അമ്മയുടെ പാത്രവും ആയുള്ള യുദ്ധം കൊണ്ടാണ് അപ്പോൾ എണീറ്റത്തു... കണ്ണ് തുറന്നു മുന്നിൽ നോക്കിയ ഞാൻ ഒരു നിമിഷം എല്ലാം മറന്നു പോയ അവസ്ഥായിൽ ആയി..

അത്തരത്തിൽ ഉള്ള ഒരു കാഴ്ചയാണ് അത്... ഞാൻ നോക്കിയപ്പോൾ കുളിച്ചു തോർത്ത് തലയിൽ കെട്ടി കയറിവരുന്നു അവൾ എൻറെ ഭാര്യ.... ആ സൗന്ദര്യത്തിന് മുൻപിൽ ഞാൻ ലയിച്ചു.. രാവിലെ ഒരു ഉഗ്രൻ കണി കണ്ട ഞാൻ അവളെ തന്നെ നോക്കി നിന്നു. കണ്ണുകൾ എനിക്ക് മാറ്റുവാൻ പോലും കഴിഞ്ഞില്ല...... കാരണം ഞാൻ വേറെ ഏതോ ലോകത്തു ആയിരുന്നു..... അതെ ഇവൾ തന്നെയാണ് ആരോ പറഞ്ഞ ആ ദേവാസുന്ദരി... ഞാൻ മനസ്സിൽ പറഞ്ഞു...
പെട്ടത് ഞാൻ നോക്കുന്നത് അവൾ കണ്ടു... അത് മനസ്സിലാക്കിയ ഞാൻ പെട്ടന്ന് നോട്ടം മാറ്റി.. പിന്നെ ഞാൻ അവളെ നോക്കാൻ നിന്നില്ല..... അവൾ പിന്നെ നേരെ നടന്നു അകത്തോട്ടു പോയി.. ഞാൻ ഫോണും നോക്കി സോഫയിൽ ഇരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചായ കപ്പ് എന്റെ കണ്മുന്നിൽ വന്നു... ഞാൻ അത് വാങ്ങുവാനായി ഒന്ന് നോക്കിയപ്പോൾ.. പിന്നെയും ഞെട്ടി.. അവൾ ആയിരുന്നു..
അവൾ എനിക്ക് നേരെ ചായ നീട്ടി നിൽക്കുക ആണ്..
💬 Comments
View all comments