0%

Chapter Title : രമിത 4 [MR WITCHER]

Author : MR WITCHER Read All Parts 1.7K

ഞാൻ പിന്നെ അമ്മയുടെ മുഖത്തു നോക്കിയില്ല.. ചിലപ്പോൾ എന്നെ നോക്കി ചിരിക്കൂക ആകും..... ഞാൻ നേരെ റൂമിൽ കയറി ഭാഗ്യം വാതിൽ പൂട്ടിയിട്ടില്ല.....

ഞാൻ നോക്കുമ്പോൾ അവൾ കട്ടിലിൽ ഒരു സൈഡിൽ കിടക്കുക ആയിരുന്നു... കണ്ണ് എല്ലാം അടച്ചിട്ടുണ്ട്.. അവൾ ഇത്രയും നേരത്തെ ഉറങ്ങിയോ...... ഞാൻ മനസ്സിൽ വിചാരിച്ചു.. ഞാൻ വാതിൽ അടച്ചു ഒരു ഷീറ്റ് എടുത്ത് തറയിൽ വിരിച്ചു അവിടെ കിടന്നു... ഞാൻ കാട്ടിളിലോട്ടു നോക്കിയപ്പോൾ അവൾ സുഗമായി ഉറങ്ങുക ആയിരുന്നു... ഞാൻ അവളെ അടിമുടി നോക്കി ഒരു സൗന്ദര്യ ദേവാദ തന്നെ ആയിരുന്നു അവൾ



അവൾ ശ്വാസം വിടുന്നതിനു അനുസരിച്ചു അവളുടെ മാറിടം പൊങ്ങി തഴുന്നുണ്ടായിരുന്നു... എനിക്ക് അവളെ ഇഷ്ടമാണ് എങ്കിലും അവളെ സ്വന്തമാക്കാൻ ഉള്ള യോഗ്യത ഇല്ല എന്നാണ് എന്റെ മനസ്സിൽ തന്നെ പറയുന്നത്..... ഇവളെ നോക്കി കിടന്നാൽ ഉറങ്ങാൻ കഴിയില്ല എന്ന് മനസിലാക്കിയ ഞാൻ തിരിഞ്ഞു കിടന്നു.....

രാത്രിയുടെ ഏതോ യാമത്തിൽ ഞാൻ ഉറങ്ങി പോയി......

പിന്നെ ഉണർന്നത് രാവിലെ ആണ്... ഞാൻ ഉണർന്നു നോക്കുമ്പോൾ അവൾ അവിടെ ഇല്ലായിരുന്നു.. ഞാൻ എണിറ്റു കുറച്ചു നേരം കട്ടിലിൽ കയറി കിടന്നു.......

മൂന്ന് നാലു ദിവസം അങ്ങനെ പോയി ഞാനും രമിതയും കാര്യമായി ഒന്നു സമാരിക്കാൻ കഴിഞ്ഞില്ല..... ഞാൻ അതിനു ശ്രെമിച്ചില്ല എന്നത് തന്നെ.. എന്നോട് സംസാരിക്കാൻ തയാറായില്ല... അവൾക്കു എന്നോട് സംസാരിക്കാൻ താല്പര്യം കാണില്ല എന്ന് കരുതി....

ഇതിനിടയിൽ സംഭവിച്ച മറ്റൊരു കാര്യം എന്നത്.... കല്യാണിക്കുട്ടി എന്നോട് ഇപ്പോൾ കമ്പനി ആയി... അവൾ ഇപ്പോൾ എപ്പോഴും എന്റെ കയ്യിൽ ആയിരുന്നു...

💬 Comments

View all comments