Chapter Title : രമിത 4 [MR WITCHER]
ഞാൻ അവളെയും സ്നേഹിച്ചും കലിപ്പിച്ചു സമയം തള്ളി നീക്കി....
ഞാൻ ഒരു ദിവസ്സം വൈകിട്ട് കല്യാണിയെ കളിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ചേട്ടത്തി എന്റെ അടുത്ത് വന്നു പറഞ്ഞു...
"ഡാ നീ 3 വർഷം മുൻപ് നാടുവിട്ടു പോകാതിരുന്നു എങ്കിലും.. അവളോട് എല്ലാം പറഞ്ഞു സോൾവ് ആക്കി ഇത് പോലെ ഒന്നിനെ കിട്ടുമായിരുന്നില്ലേ "
എന്റെ മടിയിൽ ഇരുന്ന കല്യാണിയെ ചൂണ്ടി ആണ് ചേട്ടത്തി പറഞ്ഞത്.... അത് പറഞ്ഞു ചേട്ടത്തി ചിരിക്കാൻ തുടങ്ങി.. ഞാൻ ആ മുഖത്തു നോക്കി എങ്കിലും ഒന്നും പറഞ്ഞില്ല.... ഞാൻ ഒന്നും മിണ്ടാതെ കല്യാണിയെ തന്നെ കളിപ്പിച്ചു കൊണ്ടിരുന്നു.......
വന്നിട്ട് ഒരു ആഴ്ച ആയിട്ടും രമിതയോടു ഒന്നും സംസാരിക്കാൻ പറ്റിയില്ല..... ഇന്ന് രാത്രി എന്തായാലും അവളോട് സംസാരിക്കണം എന്ന് ഞാൻ മനസ്സിൽ തീർച്ചപ്പെടുത്തി....ഇപ്പോൾ ഞങ്ങൾ ഒരു കട്ടിലിൽ രണ്ട് വശത്തു ആണ് കിടക്കുന്നെ......
ഞാൻ അവളെയും കാത്തു കട്ടിലിൽ ഇരുന്നു.. താഴത്തെ ജോലി എല്ലാം തീർത്തു അവൾ റൂമിൽ വന്നു.. എന്നെ കണ്ടു എങ്കിലും അവൾ നോക്കാതെ കുളിക്കാൻ കയറി.... കുളിച്ചു ഇറങ്ങും വരെ ഞാൻ അവളെ കാത്തിരുന്നു...
കുളിച്ചു ഇറങ്ങിയ അവൾ ഒരു പച്ച ചുരിദാർ ആണ് ഇട്ടിരുന്നത്.. അവളുടെ ഭംഗി എല്ലാം അതിൽ എടുത്ത് കാണിക്കുന്നു..... ബാത്റൂമിൽ നിന്നു ഇറങ്ങിയ അവൾ നേരെ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു... ഞാൻ ഇപ്പോളും അവളെ നോക്കി ഇരിക്കുക ആയിരുന്നു..
പെട്ടന്ന് ബോധം വന്ന ഞാൻ നോട്ടം മാറ്റി.. അവൾ മുടിയെല്ലാം ഉണ്ടാക്കിയതിനു ശേഷം വാതിൽ അടക്കാൻ ആയി പോയി അടച്ചു വന്നു... കട്ടിലിൽ എല്ലാം
💬 Comments
View all comments