Chapter Title : രമിത 4 [MR WITCHER]
ചെറുതുമല്ല അല്ല എന്നാ തരത്തിൽ ഉള്ള വീട്...
വീടിനു മുന്നിൽ കാർ നിർത്തിയപ്പോൾ അവളുടെ അച്ഛൻ ആരാന്നു നോക്കാൻ മുന്നോട്ടു വന്നു. അവളുടെ അച്ഛനെയും അമ്മയെയും അന്ന് കല്യാണത്തിന് കണ്ട് പരിചയം ഉണ്ടായിരുന്നു. ... അദ്ദേഹം മുന്നോട്ട് വന്നതും കാറിൽ നിന്ന് ഇറങ്ങുന്ന ഞങ്ങളെ കണ്ടു മുഖം വല്ലാതെ ആയി... അവൾ അങ്ങോട്ട് നടന്നു ഒപ്പം ഞാനും.....
അവളുടെ അച്ഛൻ ദേഷ്യത്തോടെ അവളോട് പറഞ്ഞു...
"നിന്നോട് ഈ വീടിന്റെ മുന്നിൽ വന്നു പോകരുതെന്ന് പറഞ്ഞിട്ടില്ലെടി..... പിന്നെ എന്തിന് നീ വന്നു "
"അച്ഛാ ഞാൻ......."
അദ്ദേഹം പറഞ്ഞത് കേട്ടു അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു... അവൾക്കു പറയാൻ കഴിഞ്ഞില്ല.. അവൾ വിഥുമ്പി കരഞ്ഞു പോയി... ഇതെല്ലാം കേട്ടു അവളുടെ അമ്മ വീടിന്റെ മുന്നിൽ വന്നിരുന്നു... അവർ അവളെ കണ്ട് ഒന്നും ചെയ്യാൻ പറ്റാതെ നിന്നു
"നീ എന്നെ അങ്ങനെ വിളിക്കരുത്.... കുടുംബത്തിന് നാണക്കേട് ഉണ്ടാക്കാൻ ജനിച്ചവളെ...."
അങ്ങേരു ദേഷ്യത്തോടെ എന്തൊക്കയോ വിളിച്ചു പറഞ്ഞു അവൾ ഇതെല്ലാം കേട്ടു കരഞ്ഞു കൊണ്ട് കാറിനു നേരെ ഓടി... എന്നാൽ ഞാൻ അവിടെ തന്നെ നിന്നു...
"സർ, ഞങ്ങൾക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്കാൻ ഉള്ള മനസ്സ് കാണിക്കു..അവൾക്ക് പറയാൻ ഉള്ളതും കേൾക്കു "
ഞാൻ വളരെ ദയനീയമായി അദ്ദേശത്തോട് പറഞ്ഞു...
"നീ ഒന്നും പറയണ്ട... എനിക്കു കേൾക്കുകയും വേണ്ട... ആ പിഴച്ചവളെയും വിളിച്ചു കൊണ്ട് ഇവിടുന്നു പോകാൻ നോക്ക്...."
അവളെ പിഴച്ചവൾ എന്ന് പറഞ്ഞതും എന്റെ ദേഷ്യം ഇരച്ചു കയറി...ഞാൻ അങ്ങേരെ കലിപ്പോടെ നോക്കിയിട്ട് പറഞ്ഞു....
"നിങ്ങൾ ഒരു തന്ത ആണോ... ഇനി അവളെ കുറിച്ച് ഒരു വാക്ക് പറഞ്ഞാൽ അവളുടെ അച്ഛനാണെന്നു ഞാൻ നോക്കില്ല.... പിന്നെ നിങ്ങള്ക്ക് ഒരിക്കലും അവളെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.... അവൾ ഒരു പാവം ആണ്.. അവൾ ഒരു തെറ്റും ചെയ്തിട്ടില്ല.... എന്നിട്ടും നിങ്ങൾ അവളെ ആവശ്യം ഇല്ലാത്തൊക്കെ പറഞ്ഞു.. ആ പാവത്തിനെ കരയിച്ചു......
ഞാൻ വളരെ അധികം ദേശ്ത്തോടെ തന്നെ അതെല്ലാം പറഞ്ഞു.... അങ്ങേര് അതെല്ലാം കേട്ടു നിന്നു...
"ഞാൻ ഒരിക്കൽ കൂടി ഇവിടെ വരും..
💬 Comments
View all comments