0%

Chapter Title : രമിത 4 [MR WITCHER]

Author : MR WITCHER Read All Parts 1.7K

പിന്നെ അവൾ ഒന്നും സംസാരിക്കാതെ കട്ടിലിൽ ഒരു സൈഡിൽ കിടന്നു..... ഞാൻ ബെഡ്ഷീറ് എടുത്തു തറയിൽ കിടക്കാൻ പോയതും അവൾ എന്നെ നോക്കി

"തറയിൽ കിടക്കണ്ട.... ഇവിടെ ഒരുപാട് സ്ഥലം ഉണ്ട്.... എനിക്കു പ്രശ്നം ഒന്നും ഇല്ല.."

ഞാൻ കാട്ടിലിന്റ് സൈഡിൽ തന്നെ കിടന്നു... മനസു വളരെ സന്തോഷം ആണ്.. അവളോട്‌ സംസാരിച്ചതിൽ ഒരുപാട് സന്തോഷം... ഞാൻ അവളെ അവൾക്കു എന്നെ വിശ്വസം ആയിരുന്നു..... എന്നാൽ ഞാൻ അവളെ കുറ്റം പറയുക ആണ് ചെയ്തത്....

അവൾക്കു നഷ്ടമായ ജീവിതം എങ്ങനെ എങ്കിലും നേരെ ആക്കണം.. അവളുടെ വീട്ടിലെ കാര്യം നാളെ ചോദിക്കണം... ഈ പ്രശനം എല്ലാം കണ്ടു പിടിക്കാം... അവൾക്കു നഷ്ടമായ വീട്ടുകാരെ അവൾക്കു തിരികെ കൊടുക്കണം...

ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഞാൻ എപ്പോഴോ ഉറങ്ങി പോയി...

-----------------------------------------------------------------------------

അടുത്ത ദിവസ്സം കാര്യമായി വിശേഷം ഒന്നും ഉണ്ടായില്ല.. ആകെ ഉണ്ടായ മാറ്റം എന്നത്.... മാളു ഇപ്പോൾ എന്നോട് കുറച്ചു കൂടി അടുപ്പം കാണിച്ചു... ഇപ്പോൾ എപ്പോഴു അവളെ വീട്ടിൽ കാണാൻ കഴിഞ്ഞു.... ഞാനും അവളെ ഇടക്ക് ഇടയ്ക്കു നോക്കും... അന്ന് പിന്നെ കല്യാണിയെ കളിപ്പിച്ചു വൈകിട്ട് വരെ വീട്ടിൽ ഉണ്ടായിരുന്നു....

ചായ ഒക്കെ കുടിച്ചതിനു ശേഷം.. ഞാൻ ചുമ്മ നടക്കാൻ ആയി... പുറത്തോട്ടു ഇറങ്ങി... ഞാൻ നേരെ ഗ്രൗണ്ടിൽ പോകാൻ ആയി ഇറങ്ങി. വഴിയിൽ ഉള്ളവർ ഒക്കെ ഓരോന്ന് ചോദിച്ചു എങ്കിലും ഞാൻ മറുപടി പറഞ്ഞു ഗ്രൗണ്ടിൽ പോയി കളി നോക്കി ഇരുന്നു... കുറേനാൾ ആയി ഇങ്ങനെ ഓക്കേ വന്നിരുന്നിട്ടു... 3 വർഷം നാട് എല്ലാം മിസ്സ്‌

💬 Comments

View all comments