Chapter Title : രമിത 4 [MR WITCHER]
മിണ്ടിയില്ല
"അമ്മേ......"
"ഉം "
"അമ്മയ്ക്കും എന്നെ വെറുപ്പാണോ...... ഞാൻ അവളുടെ ജീവിതം നശിപ്പിക്കും എന്ന് തോന്നുണ്ടോ....?"
അമ്മ എന്റെ മുഖത്തു നോക്കി...... അമ്മ എന്നെ മുറുകെ കെട്ടിപിടിച്ചു...
"അമ്മേടെ മോൻ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് എനിക്കു അറിയാം........ പക്ഷെ മോൻ അറിഞ്ഞോ അറിയാതയോ ആ കൊച്ചിന്റെ അവസ്ഥക്ക് കാരണം ആയി.. അത് ഒരു പാവം കൊച്ചാടാ.... ഞങ്ങൾക്ക് എല്ലാം അവളെ ജീവൻ ആണ് "
"അമ്മേ ഞാൻ "
ഞാൻ പറയാൻ തുടങ്ങിയതും അമ്മ തടഞ്ഞു
"മോൻ ഇനിയും അതൊന്നും പറയണ്ട "
"ഇല്ല അമ്മേ ഇനിയെങ്കിലും ഇത് പറഞ്ഞില്ലേൽ.... ഞാൻ എന്നോട് തന്നെ ചെയ്യുന്ന തെറ്റ് ആണ്..."
ഞാൻ അമ്മയോട് അന്ന് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു... അന്ന് കാൾ വന്നതും ഹോട്ടലിൽ പോയതും..... ഈ പ്രേശ്നത്തിൽ അകപ്പെട്ടതും എല്ലാം...... എല്ലാം അമ്മയോട് പറഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം ആയി..... ഇതെല്ലാം ശ്രെദ്ധയോടെ കെട്ടിരുന്ന അമ്മ പിന്നെ എന്തോ ആലോചനയിൽ മുഴുകി... കുറച്ചു നേരം ആലോചിച്ചിട്ട് അമ്മ എന്നെ ഒന്ന് നോക്കി.....
"നീ പറഞ്ഞത് എല്ലാം സത്യം ആണോ........?
അമ്മ എന്നെ നോക്കി ചോദിച്ചു... അമ്മയുടെ ആ ചോദ്യത്തിൽ വിഷമം ആയെങ്കിലും ഞാൻ അത് പുറത്തു കാട്ടിയില്ല..
"അമ്മക്ക് ഇപ്പോഴും എന്നെ വിശ്വസം ഇല്ലേ?"
"അല്ലേടാ മോനെ... നീ പറഞ്ഞത് എല്ലാം സത്യം ആണേൽ നിന്നെയും ആ മോളെയും ആരോ മനപ്പൂർവം ഇതിൽ പെടുത്തിയതാ "
അമ്മ പറഞ്ഞത് കേട്ടു ഞെട്ടിയെങ്കിലും... ഒന്നും മനസ്സിലാവാതെ അമ്മയെ നോക്കി...
"അമ്മ എന്താ പറയുന്നേ... ഞങ്ങളെയോ എങ്ങനെ "
"അമ്മ പറയാം മോനെ... മോനു ഉണ്ടായപോലെ ഒന്നായിരുന്നു ആ കുട്ടിക്കും നടന്നത് "
"അമ്മ എന്താ തെളിച്ചു പറ "
ഞാൻ അമ്മയെ നോക്കി...അമ്മ എന്നോട് അന്ന് അവൾക്കു സംഭവിച്ച കാര്യങ്ങൾ എനിക്ക് പറഞ്ഞു തന്നു....
>>>>>>>>>>>>>>>⚡️<<<<<<<<<<<<<<<<
(എന്റെയും അവളുടെയും കല്യാണം നടന്ന ദിവസം )
രമിത ഫോൺ എടുത്തു ഗോകുലിനെ ഡയൽ ചെയ്തു.....
എന്താടി പോത്തേ രാവിലേ തന്നെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ.."
"എണിറ്റു പോടാ കുംഭകര്ണ....... മണി 10 ആയി.."
"ഡി രാവിലെ എന്നെ കളിയാക്കാൻ ആണോ വിളിച്ചേ...."
ഞാൻ ദേഷ്യത്തിൽ ചോദിച്ചു.....
"അല്ലേടാ.... ഞാൻ ഇന്ന് നാട്ടിൽ പോകുവാ.. അച്ഛൻ വിളിച്ചു... അത് പറയാൻ വിളിച്ചത.... "
"നീ എങ്ങോട്ടോ കെട്ടി എടു.... ഞാൻ എന്ത്
💬 Comments
View all comments