0%

Chapter Title : രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]

Author : MR WITCHER Read All Parts 1.8K

"

അതും പറഞ്ഞു ഒന്നു കൂടി ചിരിച്ചു ചേട്ടത്തി പോയി... ചേട്ടത്തി പോയപ്പോൾ മാളു ഒന്നു വാതിലിൽ നോക്കിട്ടു തിരിഞ്ഞ് എന്റെ നെഞ്ചിൽ ഒറ്റ കടി... അവളുടെ പല്ലുകൾ എന്റെ മാംസത്തിൽ ഇറങ്ങി.. എന്നാലും അവൾ അധികം ഇറക്കിയില്ല... ചെറിയ സുഖമുള്ള വേദന...

" എന്നാലും ചേച്ചി നിൽക്കുന്നു എന്ന് പറയാതെന്തു മോനു... ആകെ നന്നാക്കേടായി.. ഇനി ചേട്ടത്തിയുടെ മുഖത്തു എങ്ങനെ നോക്കും.. "

"അതല്ലെടി പോത്തേ നിന്നെ ഞാൻ വിളിച്ചേ... നീ മോനുന്നും വിളിച്ചു ഉമ്മ വാക്കും എന്ന് ഞാൻ അറിഞ്ഞോ?""

"എന്നാലും ചേച്ചി കളിയാക്കില്ലേ"

"അതിനു ഇപ്പോൾ എന്താ നീ എന്റെ ഭാര്യ അല്ലേ.... എന്റെ മാത്രം മാളുട്ടി.."

ഞാൻ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.. അവൾക്കു അത് നന്നായി ഇഷ്ടം ആയി.. അവളുടെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു.....

പിന്നെ ഞങ്ങൾ എണിറ്റു.. ഞാൻ ഒരു ട്രാക്ക് പാന്റും എടുത്തിട്ട് ഒരു t ഷർട്ടും ഇട്ടു.. മാളു പഴയ വേഷം തന്നെ ഞങ്ങൾ താഴെ പോയി..

ചേട്ടത്തി ഞങ്ങളെ കണ്ടു ചെറുതായിട്ട് ചിരിക്കുന്നു.. അത് കണ്ട മാളു പോയി ചേട്ടത്തിയുടെ തോളും ചാരി നിന്നു.. ചേട്ടനും അവിടെ ഉണ്ടായിരുന്നു... ഇന്ന് എല്ലാരും നേരത്തെ തന്നെ വന്നു... ഞാൻ അപ്പോൾ എല്ലാവരോടും പുറത്തു പോയി ഫുഡ്‌ കഴിക്കുന്ന കാര്യം പറഞ്ഞു.. എല്ലാവർക്കും സമ്മതം ആയിരുന്നു......

ഞങ്ങൾ ഒരു 6 മണി ആയപ്പോൾ ഇറങ്ങി.. കുറെ നേരം ബീച്ചിൽ ഒക്കെ പോയി നിന്നു.. ആ കടൽത്തീരത്തു കൂടി മാളു എന്റെ കയ്യും പിടിച്ചു നടന്നു..

💬 Comments

View all comments