Chapter Title : രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]
അവൾ ഇറങ്ങി വന്നു എന്നെ കെട്ടിപിടിച്ചു കരഞ്ഞു.. അവളെ കണ്ട ഞാനും കരഞ്ഞു.. ഞങ്ങൾ മറ്റുള്ളവർ ശ്രദ്ധിക്കുന്നു എന്ന് നോക്കാതെ പരസ്പരം കെട്ടിപിടിച്ചു കരഞ്ഞു..അവൾ എന്റെ മുഖം മുഴുവൻ ഉമ്മ കൊണ്ട് മൂടി...
"ഒന്നും പറയണ്ട മോനെ... ഇവിടന്നു വണ്ടി എടുത്ത മുതൽ തുടങ്ങിയ കരച്ചിലാ... എന്റെ മോനുനെ കാണണം എന്ന് പറഞ്ഞു.. കരഞ്ഞു കരഞ്ഞു വല്ല അസുഖവും വന്നാലോ എന്ന് പറഞ്ഞ തിരിച്ചു കൊണ്ട് വന്നേ... "
അവളുടെ അച്ഛൻ ഞങ്ങളെ നോക്കി പറഞ്ഞു.. ഞങ്ങൾ അപ്പോഴും അതെ നിൽപ്പ് തന്നെ..
"ഇവിടെയും അത് തന്നെ ആയിരുന്നു... നിങ്ങൾ പോയപ്പോൾ കരയാൻ തുടങ്ങിയതാ ഒരാൾ... ഇപ്പോഴാ ഒന്നു നിർത്തിയത്... "
ചേട്ടത്തി അത് പറഞ്ഞപ്പോൾ എല്ലാരും ചിരിച്ചു.. മാളു എന്നെ നോക്കിയിട്ട് വിരലിൽ നിന്നു പൊങ്ങി എന്റെ ചുണ്ടിൽ ഒരു ഉമ്മ വച്ചു.. എല്ലാരും അന്ധം വിട്ടു നിന്നു...
അമ്മയും ഇറങ്ങി വന്നു അവളെ കെട്ടിപിടിച്ചു നിന്നു.. ഒരിക്കൽ കൂടി ആരതി ഉഴിഞ്ഞു അവളെ വീട്ടിൽ കയറ്റി... അവസാനം അവളെ ഇവിടെ തന്നെ നിർത്താൻ തീരുമാനിച്ചു.. എല്ലാർക്കും അത് സന്തോഷം ആയി...
മുറിയിൽ പോയ എന്നെ അവൾ അനങ്ങാൻ പോലും വിടാതെ കെട്ടിപിടിച്ചു കിടന്നു.. എന്നും എന്റെ നെഞ്ചിലെ ചൂട് പറ്റി കിടക്കാൻ ആഗ്രഹിക്കുന്ന എന്റെ മാളു... സന്തോഷം മാത്രം നിറഞ്ഞ ഞങളുടെ ജീവിതം അങ്ങനെ മുന്നോട്ടു പോയി കൊണ്ടിരുന്നു.......
.
⚡️
കാലം പിന്നെയും മുന്നോട്ടു തന്നെ പോയി കൊണ്ടിരുന്നു.. ഇന്ന് ഞങ്ങൾക്ക് ഒരു മോൻ ഉണ്ട്.. അവനു ഇപ്പോൾ 6 മാസ്സം ആയി.മാളു
💬 Comments
View all comments