0%

Chapter Title : രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]

Author : MR WITCHER Read All Parts 1.7K

ചിരിക്കുന്ന കണ്ടു അവൾ എന്റെ വയറിൽ ഒരു നുള്ള് തന്നു... എന്നിട്ട് എന്റെ വാ പൊത്തി പിടിച്ചു...

" ഒന്നും ഇല്ല അമ്മ....... കൈയിൽ ചൂട് ചായ പറ്റിയതാ കുഴപ്പം ഇല്ല... "

"സൂക്ഷിച്ചു ചെയ് മോളെ "

"ശെരി അമ്മേ "

അവൾ അമ്മയോട് വിളിച്ചു പറഞ്ഞു... എന്നിട്ട് എന്നെ നോക്കി.. ഇപ്പോഴും അവളുടെ കൈ എന്റെ വായിൽ തന്നെ ആണ്.. ഞാൻ അ കയ്യിൽ ഒരു ഉമ്മ കൊടുത്തു....

"കഷ്ടം ഉണ്ട് കേട്ടോ... എന്തിനാ എന്നെ പേടിപ്പിക്കുന്നെ... "

അവൾ അതുംപറഞ്ഞു എന്നെ നോക്കി.. ഞാൻ അവളെ ഇടുപ്പിൽ കൂടി കൈയിട്ടു കെട്ടിപിടിച്ചു.. അവളുടെ ചുണ്ട് ഞാൻ എന്റെ ചുണ്ടിന്റെ പിടിയിൽ ആക്കി... അവളും എന്നോട് സഹകരിച്ചു... ഞങ്ങൾ കുറച്ചു നേരം അങ്ങനെ നിന്നു.. സ്ഥലകാല ബോധം വന്നപ്പോൾ ഞങ്ങൾ വിട്ടു മാറി..... അവളുടെ കണ്ണുകളിൽ കളങ്കമില്ലാത്ത പ്രണയം ആണ് ഞാൻ കണ്ടത്... ഞാൻ അവളെ കെട്ടിപിടിച്ചു കുറെ നേരം നിന്നു.. എന്നിട്ട് ഞാൻ അവളെ വിട്ട് ഹാളിൽ പോയി.. അമ്മയ്ക്കും ഒരു ഉമ്മ കൊടുത്തു..കഴിക്കാൻ പോയിരുന്നു...

മാളുവും ഞാനും ഒരുമിച്ചു കഴിച്ചു... എന്നിട്ട് പുറത്തു പോകണം എന്ന് പറഞ്ഞു ഞാൻ എണിറ്റു.. 1 മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ പോകാൻ ഇറങ്ങി.. കല്യാണിയെയും ഞങ്ങൾ കൊണ്ടുപോയി.... ഞങ്ങൾ നേരെ മാളിൽ പോയി കുറച്ചു നേരം കറങ്ങി നടന്നു.... കല്യാണിയെ കൊണ്ട് പോകുമ്പോൾ എല്ലാരും ഞങ്ങളുടെ കുട്ടി ആണെന്ന് വിചാരിച്ചു കാണും.... ഞങ്ങൾ അങ്ങനെ കുറെ നടന്നു.. കല്യാണി ഞങ്ങളുടെ കൂടെ തന്നെ എന്തൊക്കയോ പറഞ്ഞു

💬 Comments

View all comments