0%

Chapter Title : റംസാൻ്റെ ഹൂറികൾ 2 [Sugunan]

Author : Kambikathakal Read All Parts 2.2K

അവൾ നേരത്തെ അറിഞ്ഞിരിക്കും .എന്നാൽ റംസാനുണ്ടായ അതേ സംശയം മറ്റു നാലു പേർക്കും ഉണ്ടായി. മറ്റുള്ളവരെ നോക്കി സംസാരിക്കുന്നതിൽ അവൾക്ക് വലിയ വൈമനസ്യമില്ല എന്നാൽ അവൾ റംസാൻ്റെ മുഖത്തേക്ക് നോക്കുന്നതേ ഇല്ല.

എന്താടോ തനിക്ക് ഇവൻ്റെ മുഖത്തു നോക്കാൻ ഒരു മടി. കാണാൻ ഒരു ഭീകരനാണെങ്കിലും ആളു പാവമാ നിന്നെ പിടിച്ച് തിന്നത്തൊന്നുമില്ല.

സജിത്തിൻ്റെ കമൻ്റ്

ചോദ്യങ്ങൾക്ക് കിളി കിളി പോലെ മറുപടി പറഞ്ഞുകൊണ്ടിരുന്ന ഷംന ചുണ്ടുകൾ സിബ്ബിട്ട് പൂട്ടിയ പോലെ നിശബ്ദ ആയി. അവൾ മുന്നിലെ പ്ലേറ്റിലേക്ക് നോക്കി ഒന്നും മിണ്ടാതെ ഇരുന്നതെഉള്ളു.

ങേ ഇത് എന്ത് പാടപ്പാ. എന്താ കൊച്ചെ ഇങ്ങനെ ഇരിക്കുന്നെ

രാഹുലാണ് ചോദിച്ചത്

അവൾക്ക് താൻ ആരാണെന്ന് നല്ല ബോധ്യം ഉണ്ട് അതുകൊണ്ടാ അവൾ തനിക്ക് മുഖം തരാത്തത്. റംസാൻ്റെ ചുണ്ടുകളിൽ ഒരു കള്ള പുഞ്ചിരി വിടർന്നു.

ഡാ മതി മതി നിൻ്റെയൊക്കെ വിസ്താരം. നടക്കാൻ നോക്ക്

രാഹുലിൻ്റെ മുതുകിൽ ഒരു തള്ളുകൊടുത്തു കൊണ്ട് റംസാൻ പറഞ്ഞു. മറ്റു നാലു പേരും സ്തംഭിച്ച് റംസാനെ തന്നെ നോക്കിനിന്നു. ഇവനിതെന്തു പറ്റി പെമ്പിള്ളേരുടെ മുമ്പിലെത്തിയാൽ സംസാരിക്കാത്തവൻ ഇപ്പോൾ ഒരു പെങ്കൊച്ചിനു വേണ്ടി നമ്മളോട് പോകാൻ പറയുന്നു.

ങാ പരിചയപ്പെട്ടതൊക്കെ മതി നടക്ക് നടക്ക്

എല്ലാവരേം ഉന്തിക്കൊണ്ട് റംസാൻ പറഞ്ഞു. അവർ അഞ്ചു പേരും കാൻ്റീനിൽനിന്ന് പുറത്തേക്ക് നടന്നു. ഡോറിനടുത്ത് എത്തിയ റംസാൻ തല തിരിച്ച ടേബിളിലേക്ക് നോക്കി അവിടെ അവൾ തന്നെതന്നെ നോക്കിയിരിക്കുകയാണ്. റംസാൻ തിരിഞ്ഞു നോക്കിയത് കണ്ട് അവൾ പെട്ടെന്നു മുഖംമാറ്റി. റംസാൻ്റെ ചുണ്ടിൽ വീണ്ടും ഒരു പുഞ്ചിരി വിടർന്നു.

കാൻ്റീനിൽ

💬 Comments

View all comments