Chapter Title : റംസാൻ്റെ ഹൂറികൾ 2 [Sugunan]
ഇമ്മാരെ ഇങ്ങനെ വിട്ടാൽ പറ്റില്ല ഇത് നമ്മുടെ ഡിപ്പാർട്ട്മെൻ്റിൻ്റെ പ്രശ്നമണ്.
സജിത്തും ആകാശിനെ പിന്തുണച്ചു.
അവർ അങ്ങനാണ് എന്ന് കാര്യമുണ്ടെങ്കിലും പരസ്പരം ചോദിച്ചിട്ടെ ചെയ്യു.
എടാ മലരമ്മാരെ നീയൊന്നും ഒന്നും ചെയ്യണ്ട നമ്മൾ ഇവിടെ ഉണ്ട് എന്ന് അവന്മാരെ അറിയിച്ചാൽ മതി അവന്മാര് ഇറങ്ങി ഓടിക്കോളും.
ജിതിൻ്റെ അഭിപ്രായം പുറത്തുവന്നു.
അതാണ് നല്ലത് വെറുതെ എന്തിനാ ഈ പൊട്ടന്മാരെ അടിച്ച് കൈ വൃത്തികേടാക്കുന്നെ. ഡാ രാഹുലെ അവമ്മാരെ ഒന്നു വിരട്ടി വിട്ടേടാ
റംസാൻ പറഞ്ഞു നിർത്തി.
രാഹുലിന് പിന്നെ തിരിഞ്ഞും മറിഞ്ഞും നോക്കേണ്ടതില്ലായിരുന്നു.
ഡാ ഊളകളെ എന്താടാ അവിടെ ബഹളം
ഇത്തിരി കനത്ത ശബ്ദത്തിൽ രാഹുൽ ചോദിച്ചു.
ക്യാൻറീനിലുണ്ടായിരുന്നവർ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.
അപ്പോഴാണ് പ്രശ്നക്കാരും അവർ അവിടെ ഉണ്ടായിരുന്നെന്ന കാര്യം മനസ്സിലാക്കിയത്.
എന്താടാ നിനക്കൊന്നും കഴിഞ്ഞ പ്രാവശ്യം കിട്ടിയത് തികഞ്ഞില്ലെ. അതു കൊണ്ടാണോ ഞങ്ങടെ ജൂനിയറെ തന്നെ തോണ്ടുന്നെ.
ആകാശിൻ്റെ വക മാസ്സ് ഡയലോഗ്.
എടാ സ്റ്റീഫാ റംസാനും ഗ്യാങ്ങും
പ്രശ്നക്കാരിലൊരാൾ നേതാവായവനോട് പറഞ്ഞു
എന്താടാ ഒന്നൂടെ ഞങ്ങടെ കൈടെ ചൂടറിഞ്ഞാലെ നിനക്കൊക്കെ മനസില്ലാ വോളോ?
സജിത്തിൻ്റെ ചോദ്യം
വെറുതെ പ്രശ്നം വഷളാക്കാതെ പോകാൻ നോക്കെടാ
ജിതിൻ്റെ വക ഉപദേശം
ഇത് ഇത്രയും കേട്ടപ്പോൾ തന്നെ പ്രശ്നക്കാരുടെ മുട്ടിക്കാൻ തുടങ്ങി. കഴിഞ്ഞ തവണ ഇടി കിട്ടി മൂന്ന് ദിവസമാണ് ആശുപത്രിയിൽ കിടന്നത് പോരാത്തതിന് അവമ്മർക്ക് പുറത്തും രാഷ്ട്രീയപരമായിട്ടുള്ള സപ്പോർട്ടും. ഒന്നു മുട്ടി നിൽക്കാൻ കൂടി പറ്റില്ല. സംഗതി പന്തിയല്ല എന്ന് മനസിലാക്കി അവർ നൈസായി അവിടുന്ന് സ്കൂട്ടായി .
ഭക്ഷണം കഴിച്ച് എഴുന്നേറ്റ് അവർ കൈയ്യും കഴുകി ഇറങ്ങുമ്പോൾ രണ്ടാം വർഷ പെൺപട ഇപ്പോഴും കഴിച്ചു കൊണ്ടിരിക്കുവായിരുന്നു.
ഡാ നമുക്കൊന്ന് പോയി മുട്ടിയാലോ?
രാഹുലിലെ ശ്രീകൃഷ്ണൻ ഉണർന്നു.
എന്തിന് വേറെ പണി ഇല്ലെടാ
ആകാശിൻ്റെ ഒരു മാതിരി ആക്കിയുള്ള സംസാരം
ഡാ നീ ഒരുപാടങ്ങ് ഊതല്ലേ നീ അവിടിരിക്കുന്ന ഗൗരീടെ വാലു പിടിക്കാൻ നടക്കുന്ന കാര്യം നമുക്കല്ലെ അറിയൂ.
രാഹുലിൻ്റെ പക്കാ കൗണ്ടർ ,ആകാശിൻ്റെ കലിപ്പൻമുഖം രാഹുലിന് മുന്നിൽ ഒരു ഊറിയ ചിരിയിൽ ഒതുങ്ങി.
നീ
💬 Comments
View all comments