Chapter Title : രമ്യ എന്റെ ഭാര്യ [APKR]
സേവ് ചെയ്തിട്ടുള്ള ഒരു നമ്പറിൽ നിന്നുള്ള കാൾ ആണ്. അവളുടെ പ്രൈവസി ആയതുകൊണ്ട് ഞാൻ ആ കോൾ എടുക്കാൻ പോയില്ല. റിംഗ് നിന്ന് ഉടനെ തന്നെ അതിലേക്ക് ഒരു മെസ്സേജും വന്നു. മൊബൈൽ എടുത്തു നോക്കി ഞാൻ കണ്ടത്
നേരത്തെ വിളിച്ച ആൾ അയച്ച മെസ്സേജ് ആയിരുന്നു. അധികം ഒന്നും
ഇല്ലായിരുന്നു “ എന്നാൽ ശരി ഗുഡ് നൈറ്റ്”. കൂടുതലായൊന്നും സംശയിക്കേണ്ടി
ഇല്ലാത്തതിനാൽ ഞാൻ പിന്നെ ആ വിഷയത്തെപ്പറ്റി ചിന്തിച്ചില്ല. ഒരുപക്ഷേ
അയാളോട് ആയിരിക്കണം അവൾ ഇത്രയും നേരം ചാറ്റ് ചെയ്തത്. ഞാൻ പെട്ടെന്ന്
ദേഷ്യപ്പെട്ടു കൊണ്ട് ആയിരിക്കണം അവൾ ചാറ്റ് നിർത്തിയത്. അതാവാം അയാൾ ഒരു ഗുഡ്നൈറ്റ് പറഞ്ഞ് അവസാനിപ്പിച്ചത്. അപ്പോഴേക്കും വാതിൽ തുറന്നു മുടി വാരികെട്ടി കൊണ്ട് അവൾ എന്റെ അടുക്കലേക്ക് വന്നു. എന്നിട്ട്, പതിയെ മോനെ നീ കിടത്തി. ശേഷം, ഞങ്ങൾക്ക് രണ്ടുപേർക്കും നടുക്കായി അവൾ കിടന്നു. ...
.....കിടന്ന ഉടൻ തന്നെ അവൾ ഉറങ്ങി ..പക്ഷെ അവളുടെ മൊബൈലിൽ വന്ന കാൾ അതാരായിരിക്കും .......!
....."റിയാസ് .."....ഇന്ന് വരെ അങ്ങനെയൊരു പേര് അവൾ പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല ....എന്റെ മുന്നിൽ വെച്ച് അതും രാത്രിയിൽ അവൾ അവനോട് സംസാരിക്കണേൽ അവൻ ആരായിരിക്കും ....മനസ്സു തീർത്തും പ്രക്ഷുബ്ദമാവുകയാണ് ......അതിനേക്കാളുപരി ഹൃദയം ഞീറുകയും ചെയ്യുന്നു ...കാരണം ഈ ലോകത്തു ഞാൻ ഏറ്റവും അധികം സ്നേഹിക്കുന്നത് അവളെയാണ് ..അവൾ എനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന ലോകത്ത് ജീവിക്കുന്ന എനിക്ക് ഇത്തരമൊരു പരിരസ്ഥിതി താങ്ങാനാവുന്നതിലുമപ്പുറംമാണ് .....തൊണ്ട വളരുന്നതിനാൽ ഫ്രിഡ്‌ജിൽ നിന്നും ഒരു കുപ്പി വെള്ളം കുടിച്ച ശേഷം ഞാൻ
💬 Comments
View all comments