0%

Chapter Title : രണം 2 [Vishnu]

Author : Vishnu Read All Parts 411

ശ്വാസം തന്നെ നിലച്ചു പോയതുപോലെ അവന് തോന്നി

ശ്രുതി…. തൊട്ട് മുന്നിൽ ആയി കയ്യും കെട്ടി അവനെ തന്നെ നോക്കി നിൽക്കുന്നു…

അവന്റെ കൈ കാൽ അറിയാതെ വിറച്ചു പോയിരുന്നു അപ്പോൾ.. അവൾ എന്നാൽ അവന്റെ മുന്നിലേക്ക് നടന്നു നിന്നു

“എന്താ…എന്നെ തല്ലുന്നില്ലേ “

ആദി എന്നാൽ തരിച്ചു നിന്നു എന്ത് ചെയ്യണമെന്നറിയാതെ

എന്നാൽ അവൾ ഒന്നും പറയാതെ അവിടെ നിന്നും പോയി…. എന്നാൽ ആദിയെ അമ്പരിപ്പിച്ചത് അതൊന്നുമായിരുന്നില്ല…

അവളുടെ കണ്ണുകൾ…പൊതുവെ അവനെ കാണുമ്പോഴുള്ള ദേഷ്യം ആയിരുന്നില്ല….

തളർച്ച….സങ്കടം…അവൻ ഒന്ന് പകച്ചുപോയിരുന്നു അതിൽ..

—-----

രാത്രി അടിച്ച മദ്യത്തിന്റെ കേട്ട് ഇതുവരെ ഇറങ്ങിയിരുന്നില്ല മൂന്നു പേർക്കും…അതുകൊണ്ട് തന്നെ ഓഫീസിൽ എത്തിയിട്ടും എല്ലാത്തിനും ഒരു മന്തത ആയിരുന്നു

കുറച്ചു നേരം സിസ്റ്റത്തിൽ നോക്കിയപ്പോൾ തന്നെ തല പെരുത്തത് കൊണ്ട് നോട്ടം മാറ്റിയപ്പോഴാണ് തൊട്ട് അപ്പുറത് ഇരിക്കുന്ന ആദി വേറെ എവിടേയ്‌ക്കോ നോക്കിയിരിക്കുന്നത് കണ്ടത്…

മാധവും ആ സ്ഥലത്തേക്ക് നോക്കിയപ്പോഴാണ് അത് കണ്ടത്…

ഓഫീസിലെ തന്നെ ഒരു മൂലയിൽ ഉള്ള ഡെസ്കിൽ ഇരുന്നു വർക്ക്‌ ചെയുന്ന ശ്രുതി…

“ഡാ…നീ അവളെ നോക്കി ഇരുന്നിട്ട് വേണം അടുത്ത പ്രശ്നമിണ്ടാകാൻ…നേരെ നോക്കി പണിയെടുക്കെടാ…”

മാധവ് ശബ്ദം താഴ്ത്തി പറഞ്ഞെങ്കിലും ആദി അവളിൽ നിന്നു നോട്ടം മാറ്റിയിരുന്നില്ല

“ഡാ…നീ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ “

അവളെ നോക്കിക്കൊണ്ട് തന്നെ ആദി പറയുന്നത് കേട്ട് മാധവ് അവന്റെ അടുത്തേക് നീങ്ങി

“എന്ത് ശ്രദ്ധിക്കാൻ…”

“ഡാ…ശരിക്കും നീ നോക്ക്യേ…ഇവിടെ അവൾക്ക് ആരും ഇല്ല.. ഫ്രണ്ട്‌സ് ഇല്ല.. ബന്ധുക്കൾ ഇല്ല..

ജോലീടെ കാര്യത്തിന് അല്ലാതെ വേറെ ആൾകാർ ആയി

💬 Comments

View all comments