0%

Chapter Title : രണം 2 [Vishnu]

Author : Vishnu Read All Parts 410

ഡേവിഡ്നോട് ഒരു സഹായം ചോദിച്ചു…അവൻ ചേട്ടനോട് എന്നെ പറ്റി പറഞ്ഞു…

ആൾ പിന്നെ അവൻ പറഞ്ഞ എന്തും ചെയ്യുമെന്ന കെട്ടിട്ടുള്ളത്…അതെ പോലെ തന്നെ എന്റെ കാര്യം ശരിയാക്കി തന്നു…സിമ്പിൾ “

അത് കേട്ടപ്പോൾ മാധവ് അവനെ നോക്കി

“മ്മ്മ് ഡേവിഡ് നോട് ഞാൻ ഒരു സഹായം ചോദിച്ചതാ തെണ്ടി കേട്ടില്ല…അല്ലേലും ഞാൻ ചോദിക്കുന്നതിനു ഒരു വിലയും ഇല്ലല്ലോ “

“ആഹ് നിന്നെ സഹായിച്ച ഈ നാട്ടിൽ പിന്നെ അവന് കാൽ കുത്താനാകില്ല എന്ന് അറിയാം…അതുകൊണ്ട് തന്നെ “

അത് കേട്ട് നന്ദൻ പൊട്ടി ചിരിക്കാൻ തുടങ്ങി…. അത് കേട്ട് മാധവ് കുറച്ചു നേരം ഒന്നും മിണ്ടിയില്ല

“ഡാ ആദി…. ഒരു കാര്യം…സത്യസന്ധമായി ചോദിക്കട്ടെ…നിനക്ക് ശ്രുതിയോട് എന്തെങ്കിലുമുണ്ടോ…”

അത് കേട്ടതും ആദി എഴുനേറ്റു അവർക്ക് മുന്നിൽ ആയി നിന്നു

“പോടാ…എനിക്കോ…അവളോടൊ നിനക്ക് വട്ടാണോ…. എന്തെങ്കിലും ഉണ്ടോ എന്ന്..

എടാ നിന്റെ ആ പരട്ട സ്കൂട്ടർ കാരണം അവളുടെ മേലെ ചായ മറിഞ്ഞു…ഇത് ഇത്ര വലിയ പ്രശ്നമാണോ…എനിക്ക് അറിയില്ല…

ഇതിന്റെ പേരിൽ എത്ര ദിവസമായി എന്നെ ടോർചർ ചെയുന്നു…

എത്ര വട്ടം ഞാൻ സോൾവ് ആക്കാൻ ചെന്നു.. അനങ്ങിയോ…എവിടെ…

എനിക്ക് അവളോട്‌ എന്താ ഇന്നലെ നീ ചോദിച്ചത്…ദേഷ്യം…നല്ല ദേഷ്യം…. ഇപ്പൊ കിട്ടിയ കവിൾ നോക്കി ഞാൻ കൊടുക്കും…എന്താ കാണണോ “

അത് പറഞ്ഞു അവരെ നോക്കിയപ്പോൾ ആ രണ്ട് പേരും അവനെ തുറിച്ചു നോക്കുക ആയിരുന്നു…

ഒരു നിമിഷം ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് അവനെയല്ല അവന്റെ പിന്നിലേക്ക് ആണ് നോക്കുന്നതെന്ന് അവന് മനസ്സിലായത്..

അവൻ തിരിഞ്ഞു നോക്കിയതും ഒരു നിമിഷം അവന്റെ

💬 Comments

View all comments